സ്കൂട്ടറിൽ പോകുകയായിരുന്ന യുവതിയുടെ മൂന്നര പവന്‍റെ മാല ബൈക്കിലെത്തിയവർ പൊട്ടിച്ചു കടന്നു

സ്കൂട്ടറിൽ പോകുകയായിരുന്ന യുവതിയുടെ മൂന്നര പവന്‍റെ മാല ബൈക്കിലെത്തിയവർ പൊട്ടിച്ചു കടന്നു
Apr 30, 2025 09:37 PM | By VIPIN P V

മാരാരിക്കുളം (ആലപ്പുഴ): ( www.truevisionnews.com ) സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയുടെ കഴുത്തിലെ മൂന്നര പവൻ്റെ മാല ബൈക്കിലെത്തിയ മോഷ്ടാക്കൾ പൊട്ടിച്ചെടുത്ത് കടന്നു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പൊള്ളേത്തെ വെളിയിൽ മേഴ്സി ഡാലി (38)യുടെ മാലയാണ് കവർന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് കോർത്തുശേരി പടിഞ്ഞാറ് ശോണിമ വായനശാലയ്ക്ക് സമീപമായിരുന്നു സംഭവം.

തീരദേശത്തേക്കുള്ള തിരക്കു കുറഞ്ഞ റോഡിലൂടെ പോകുകയായിരുന്നു മേഴ്സി ഡാലി. മുന്നിലുണ്ടായിരുന്ന ബൈക്ക് വളയ്ക്കുവാൻ ശ്രമിക്കുകയെന്ന വ്യാജന വേഗത കുറച്ചപ്പോൾ പിന്നാലെ വന്ന മേഴ്സിയും സ്കൂട്ടർ പതുക്കെയാക്കി. ഇതിനിടെ ബൈക്കിന് പിന്നിലിരുന്നയാൾ ഇറങ്ങി വന്ന് മേഴ്സിയുടെ മാല പൊട്ടിക്കുകയായിരുന്നു.

പെട്ടെന്ന് മോഷ്ടാവിൻ്റെ ഷർട്ടിൽ പിടിച്ചു നിർത്തുവാൻ ശ്രമിച്ചെങ്കിലും ശക്തിയായി തള്ളിയതോടെ മേഴ്സി സ്കൂട്ടറുമായി റോഡിലേക്ക് വീണു. ഇതിനിടെ മോഷ്ടാക്കൾ കടന്നുകളയുകയും ചെയ്തു. റോഡിൽ വീണതിനെ തുടർന്ന് കൈയ്ക്കും കാലിനും പരിക്കേറ്റ മേഴ്സി ചെട്ടിക്കാട് ഗവ. ആശുപത്രിയിൽ ചികിൽസ തേടി.

മണ്ണഞ്ചേരി പൊലീസിൻ്റെ നേതൃത്വത്തിൽ സംഭവത്തിൽ അന്വേഷണം തുടങ്ങി. മോഷ്ടാക്കളുടെ സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. രാവിലെ ചേർത്തലയിലും സമാനരീതിയിൽ മോഷണം നടന്നതായും രണ്ടും ഒരേ സംഘമാണെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

woman riding scooter robbed her three half rupee necklace group bikers

Next TV

Related Stories
ഇറങ്ങുന്നതിനിടെ ട്രെയിൻ മുന്നോട്ടെടുത്തു, പ്ലാറ്റ്ഫോമിൽ തലയടിച്ച് വീണ് ഗുരുതര പരിക്കേറ്റയാൽ മരിച്ചു

Jul 6, 2025 06:09 AM

ഇറങ്ങുന്നതിനിടെ ട്രെയിൻ മുന്നോട്ടെടുത്തു, പ്ലാറ്റ്ഫോമിൽ തലയടിച്ച് വീണ് ഗുരുതര പരിക്കേറ്റയാൽ മരിച്ചു

ട്രെയിനപകടത്തിൽ പരിക്കേറ്റു ആറുമാസമായി ചികിത്സയിലായിരുന്ന ലക്ഷദ്വീപ് സ്വദേശി...

Read More >>
ജീവൻ പോലും അപകടത്തിൽ; ബൈക്കിൽ പോകുന്നതിനിടെ ഇന്‍റര്‍നെറ്റ് കേബിള്‍ പൊട്ടിവീണ് കഴുത്തിൽ കുടുങ്ങി, അധ്യാപകന് പരിക്ക്

Jul 1, 2025 03:51 PM

ജീവൻ പോലും അപകടത്തിൽ; ബൈക്കിൽ പോകുന്നതിനിടെ ഇന്‍റര്‍നെറ്റ് കേബിള്‍ പൊട്ടിവീണ് കഴുത്തിൽ കുടുങ്ങി, അധ്യാപകന് പരിക്ക്

ഇരുചക്രവാഹനത്തിൽ സ്കൂളിലേക്ക് പോകുകയായിരുന്ന അധ്യാപകന് കേബിള്‍ പൊട്ടിവീണ്...

Read More >>
കഴുകന്റെ കണ്ണ് .....; ചൂണ്ടയിടാനായി കൂട്ടിക്കൊണ്ട് പോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, പ്രതിക്ക് കഠിന തടവ്

Jun 29, 2025 04:01 PM

കഴുകന്റെ കണ്ണ് .....; ചൂണ്ടയിടാനായി കൂട്ടിക്കൊണ്ട് പോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, പ്രതിക്ക് കഠിന തടവ്

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രതിവിരുദ്ധ പീഡനത്തിനിരയാക്കി; പ്രതിക്ക് കഠിന തടവ്...

Read More >>
Top Stories

//Truevisionall