ഇസ്‍ലാമാബാദ്: (truevisionnews.com) ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയിൽനിന്ന് തിരിച്ചടിയുണ്ടാകുമെന്ന് പാക്കിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. ഇന്ത്യയിൽനിന്ന് ഉടൻ സൈനികാക്രമണമുണ്ടാകുമെന്നാണു പാക്കിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

‘ഇന്ത്യയിൽനിന്നുണ്ടാകാൻ സാധ്യതയുള്ള ആക്രമണത്തെക്കുറിച്ച് പാക്കിസ്ഥാൻ സൈന്യം സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഞങ്ങളുടെ സൈന്യത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഈ അവസ്ഥയിൽ സ്വീകരിക്കേണ്ട നയപരമായ തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. ഞങ്ങളുടെ നിലനിൽപ്പിന് ഭീഷണി നേരിടുകയാണെങ്കിൽ മാത്രം ആണവായുധ ശേഖരം ഉപയോഗിക്കും’’– ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞു.
പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേരാണു കൊല്ലപ്പെട്ടത്. ഭീകരവാദികളിൽ രണ്ടുപേർ പാക്കിസ്ഥാൻകാരാണെന്നു ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. എന്നാൽ തങ്ങള്‍ക്കു പങ്കില്ലെന്നായിരുന്നു പാക്കിസ്ഥാൻ വാദം.
'India retaliate will nuclear weapons existence threatened Pakistan Defense Minister
