കൊച്ചി: ( www.truevisionnews.com ) ബിസിനസുകൾക്കായി എൻഡ്-ടു-എൻഡ് നവീകരണവും സഹകരണവും പ്രോൽസാഹനവും വളർത്തിയെടുക്കാനായി നിലകൊള്ളുന്ന സ്‌ഥാപനമായ 'ബിസിനസ് കേരള' നെറ്റ്‌വർക്ക് സംഘടിപ്പിച്ച '100 മലയാളീസ് ബിസിനസ് സ്‌റ്റാഴ്‌സ്-2024' സമ്മേളനം കൊച്ചി മാരിയറ്റിൽ നടന്നു.

പരിപാടിയിൽ എയർകേരള സിഇഒ ഹാരിഷ് മൊയ്‌ദീൻ കുട്ടി, ക്യാപ്പിറ്റൽ കൺസൾട്ടന്റ് ശ്രീജിത്ത്, കോർപ്പറേറ്റ് ട്രൈനർ ഷാജഹാൻ അബൂബക്കർ, കടൽ മച്ചാൻ വ്‌ളോഗർ വിഷ്‌ണു അഴീക്കൽ തുടങ്ങിയ 100 മലയാളി സംരംഭകരും അവരുടെ പങ്കാളികളും കുടുംബാംഗങ്ങളും പങ്കെടുത്തു. നടനും സംരംഭകനുമായ അബുസലീമാണ് ഉൽഘാടനം നിർവഹിച്ചത്.
ചടങ്ങിൽ, 2024ലെ പ്രചോദനാത്‌മക ബിസിനസ് വ്യക്‌തിത്വം (INSPIRING BUSINESS PERSONALITY) അവാർഡ്, കേരളത്തിൽ നിന്നുള്ള അന്തർദേശീയ മാധ്യമ സംരംഭകനും വെൽമെയ്‌ഡ് നെറ്റ്‌വർക്ക് സ്‌ഥാപകനും സിഇഒയുമായ ഇസഹാഖ് ഈശ്വരമംഗലം (ഇഎം) സ്വീകരിച്ചു. വെൽമെയ്‌ഡിന്റെ ഇവന്റ് വിഭാഗം മുന്നോട്ടുവയ്‌ക്കുന്ന എൻആർഐ ക്രിക്കറ്റ് ലീഗ് എന്ന ആശയത്തിന്റെ ലോഗോ പ്രകാശനവും ചടങ്ങിൽനടന്നു.
BusinessStars2024 BusinessKerala Network organizes conference
