മുംബൈയിൽ നാലാം നിലയിലുള്ള ഇഡി ഓഫീസിൽ വൻ തീപിടിത്തം, പ്രധാനപ്പെട്ട രേഖകളും ഫർണിച്ചറുകളും കത്തിനശിച്ചു

മുംബൈയിൽ നാലാം നിലയിലുള്ള  ഇഡി ഓഫീസിൽ വൻ തീപിടിത്തം, പ്രധാനപ്പെട്ട രേഖകളും ഫർണിച്ചറുകളും കത്തിനശിച്ചു
Apr 28, 2025 07:50 AM | By Anjali M T

മുംബൈ:(truevisionnews.com) തെക്കൻ മുംബൈയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസിൽ വൻ തീപ്പിടിത്തം. ബല്ലാഡ് എസ്റ്റേറ്റിലുള്ള കെസർ-ഐ-ഹിന്ദ് കെട്ടിടത്തിലെ ഓഫീസിൽ ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. ഓഫീസിലുണ്ടായിരുന്ന കംപ്യൂട്ടറുകളും ഫർണിച്ചറുകളും ഒട്ടേറെ രേഖകളും കത്തിനശിച്ചു. പ്രധാനപ്പെട്ട സർക്കാർ ഫയലുകൾ കത്തി നശിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ആർക്കും പരിക്കേറ്റിട്ടില്ല.

ആറ് നില കെട്ടിടത്തിലെ നാലാം നിലയിലുള്ള ഇഡി ഓഫീസിലാണ് അപകടമുണ്ടായത്. ആദ്യം ചെറിയ രീതിയിലാണ് തീ പിടിച്ചത്. പിന്നീട് ഓഫീസിലെ ഫർണിച്ചറുകളിലേക്ക് തീ പടർന്നു. ഇതോടെ വ്യാപകമായി തീപിടിത്തമുണ്ടായെന്ന് മുംബൈ അഗ്നിരക്ഷാസേനാ മേധാവി രവീന്ദ്ര അംബുൽഗേങ്കർ പറഞ്ഞു. ഫയലുകളടക്കം കത്തിയതോടെ കെട്ടിടം നിറയെ പുകയും ഉണ്ടായിരുന്നു അതിനാൽ ഏറെ പണിപെട്ടാണ് തീയണച്ചത്.

മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണക്കാനായതെന്ന് രവീന്ദ്ര അംബുൽഗേങ്കർ പറഞ്ഞു. മുംബൈ ഫയർഫോഴ്സിന്‍റെ 12 ഫയർ എഞ്ചിനുകൾ, ഏഴ് ജംബോ ടാങ്കറുകൾ, ഒരു ഏരിയൽ വാട്ടർ ടവർ ടെൻഡർ തുടങ്ങിയവ എത്തിയാണ് തീയണച്ചത്. തീപിടിത്തത്തിന് കാരണം ഇതുവരെ വ്യക്തമല്ല. ഫയർഫോഴ്സ് വിഗദ്ധ സംഘം അന്വേഷണം നടത്തിവരികയാണെന്നും മുംബൈ അഗ്നിരക്ഷാസേനാ മേധാവി വ്യക്തമാക്കി.

fire breaks out ed mumbai office no injuries reported

Next TV

Related Stories
തടി കുറയ്ക്കുന്നതിനായി യുട്യൂബ് നോക്കി ഭക്ഷണക്രമത്തിൽ മാറ്റം; ജ്യൂസ് മാത്രം കുടിച്ചു, വിദ്യാർഥിക്ക് ദാരുണാന്ത്യം

Jul 27, 2025 08:36 AM

തടി കുറയ്ക്കുന്നതിനായി യുട്യൂബ് നോക്കി ഭക്ഷണക്രമത്തിൽ മാറ്റം; ജ്യൂസ് മാത്രം കുടിച്ചു, വിദ്യാർഥിക്ക് ദാരുണാന്ത്യം

കുളച്ചൽ തടി കുറയ്ക്കുന്നതിനായി യുട്യൂബ് നോക്കി ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയ വിദ്യാർഥി...

Read More >>
ഇനി പിഴവുണ്ടാകരുത്; സ്കൂളുകളിൽ സുരക്ഷാ പരിശോധന കർശനമാക്കും; നിർദേശം നൽകി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

Jul 26, 2025 07:17 PM

ഇനി പിഴവുണ്ടാകരുത്; സ്കൂളുകളിൽ സുരക്ഷാ പരിശോധന കർശനമാക്കും; നിർദേശം നൽകി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സ്കൂളുകളിൽ സുരക്ഷാ പരിശോധന നിർബന്ധമാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്ര വിദ്യാഭ്യാസ...

Read More >>
 വിചിത്ര സംഭവം ....! കളിച്ചുകൊണ്ടിരിക്കെ കൈയിൽ മൂർഖൻ ചുറ്റി; പാമ്പിനെ കടിച്ചുകൊന്ന് ഒരു വയസുകാരൻ, കുട്ടി ആശുപത്രിയിൽ

Jul 26, 2025 03:35 PM

വിചിത്ര സംഭവം ....! കളിച്ചുകൊണ്ടിരിക്കെ കൈയിൽ മൂർഖൻ ചുറ്റി; പാമ്പിനെ കടിച്ചുകൊന്ന് ഒരു വയസുകാരൻ, കുട്ടി ആശുപത്രിയിൽ

കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഒരു വയസുകാരൻ മൂർഖൻ പാമ്പിനെ കടിച്ചു കൊന്നു. ബിഹാറിലെ ബേട്ടിയ ഗ്രാമത്തിലാണ് വിചിത്ര...

Read More >>
സന്തോഷ വാർത്ത... ; ആശമാർക്ക് പ്രതിമാസ ഇന്‍സെന്റീവ് 3,500 ആയി വർധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

Jul 26, 2025 08:35 AM

സന്തോഷ വാർത്ത... ; ആശമാർക്ക് പ്രതിമാസ ഇന്‍സെന്റീവ് 3,500 ആയി വർധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

ആശമാർക്ക് പ്രതിമാസ ഇന്‍സെന്റീവ് 3,500 ആയി വർധിപ്പിച്ച്...

Read More >>
അമ്മയുടെ കണ്ണൊന്ന് തെറ്റി; പന്ത്രണ്ടാംനിലയില്‍ നിന്നും താഴേക്ക് വീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം

Jul 25, 2025 09:19 PM

അമ്മയുടെ കണ്ണൊന്ന് തെറ്റി; പന്ത്രണ്ടാംനിലയില്‍ നിന്നും താഴേക്ക് വീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം

ഫ്ലാറ്റിന്‍റെ പന്ത്രണ്ടാംനിലയില്‍ നിന്നും താഴേക്ക് വീണ് നാലുവയസുകാരിക്ക്...

Read More >>
Top Stories

//Truevisionall