ദില്ലി:(truevisionnews.com) ദില്ലിയിൽ ചേരിയിലുണ്ടായ തീപിടുത്തത്തിൽ 2 കുട്ടികൾ വെന്തു മരിച്ചു. നിരവധി പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഹിണിയിലെ സെക്ടർ 17 ലാണ് തീപിടുത്തം ഉണ്ടായത്. 500ലധികം വീടുകൾ കത്തി നശിച്ചതായി നിഗമനം. നിലവിൽ അഗ്നിശമനസേന തിയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കുട്ടികളുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, എങ്ങനെയാണ് തീപിടുത്തം ഉണ്ടായതെന്ന് വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം തുടങ്ങി.

two children burnt death massive fire delhi slum several injured
