പൊലീസുമായി സംഘർഷം; ഇരുന്നിലാട് കുന്നിൽ സമര സമിതി നേതാക്കൾക്ക് പരിക്ക്

പൊലീസുമായി സംഘർഷം; ഇരുന്നിലാട് കുന്നിൽ സമര സമിതി നേതാക്കൾക്ക് പരിക്ക്
Apr 26, 2025 09:13 PM | By Susmitha Surendran

നാദാപുരം : (truevisionnews.com) നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിനിടെ ഇരുന്നിലാട് കുന്നിൽ ചെങ്കൽ ഖനനം തുടങ്ങി. പ്രതിഷേധവുമായി രംഗത്തെത്തിയ നാട്ടുകാരെ പിരിച്ചുവിടാനുള്ള പൊലീസിൻ്റെ ശ്രമത്തിനിടെ സംഘർഷം. സ്ത്രീകൾ അടക്കമുള്ള സമര സമിതി പ്രവർത്തകർക്ക് പരിക്ക്.

ശനിയാഴ്ച്ച രാവിലെ 9 മണിയോടെയാണ്  പ്രശ്നങ്ങൾക്ക് തുടക്കം. ഗുരതര പാരിസ്ഥിതിക  പ്രശ്നങ്ങൾക്ക് ഇടയാക്കുന്ന കുന്നിൻ മുകളിൽ ചെങ്കൽ ഖനനം നടത്താൻ ഹൈക്കോടതി ഉത്തരവുമായി ഉടമകൾ എത്തിയത്.

വളയം സബ് ഇൻസ്പെക്ടർ ആർ.സി ബിജുവിൻ്റെ നേതൃത്വത്തിൽ  വൻ പോലീസ് സന്നാഹവും സ്ഥലത്ത് എത്തിയിരുന്നു. വിവരമറിഞ്ഞ് സ്ത്രികളടക്കമുള്ള പ്രദേശവാസികൾ ഖനന മേഖലയിലേക്കുള്ള റോഡിൽ നിലയുറപ്പിച്ചിരുന്നു. ഖനന സാമഗ്രികളുമായി ലോറി എത്തിയതോടെ പോലീസ് സമരക്കാരെ ബലം പ്രയോഗിച്ച് നീക്കം ചെയ്തു.

ഇരുന്നലാട് കുന്ന് സമരസമിതി നേതാക്കളായ കെ പി നാണു,കെ പി കുമാരൻ, കെ പി അനൂപ്, ചന്ദ്രൻ തോട്ടത്തിൽ എന്നിവരെ വളയം പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. ഇതിന് ശേഷം ഖനനം തുടരുകയായിരുന്നു. ഉച്ചയോടെ ഖനനം ചെയ്തെടുത്ത കല്ല് കൊണ്ട് പോകുന്നത് നാട്ടുകാർ വീണ്ടും തടഞ്ഞത് സംഘർഷത്തിനിടയാക്കി.

ഇതിനിടെ സി.പി.എം നേതാവ് പാറയിടുക്കിൽ കുമാരന് പരിക്കേറ്റു. തുടർന്ന് സ്ത്രീകളടക്കമുള്ള പതിനൊന്ന് പേരെ അറസ്റ്റ് ചെയ്ത് വളയം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

Clash police Leaders irunniladKunn protest committee injured nadapuram

Next TV

Related Stories
വടകര  വില്ല്യാപ്പള്ളിയിൽ മയക്കുമരുന്ന് വേട്ട; യുവാവ് പിടിയിൽ

Apr 26, 2025 05:26 PM

വടകര വില്ല്യാപ്പള്ളിയിൽ മയക്കുമരുന്ന് വേട്ട; യുവാവ് പിടിയിൽ

വില്യപ്പള്ളിയിൽ കഞ്ചാവുമായി യുവാവ്...

Read More >>
ഭർത്താവിനു മറ്റൊരു സ്ത്രീയുമായി അടുപ്പം; ചോദ്യം ചെയ്ത ഭാര്യയെ മർദ്ദനമേറ്റു

Apr 26, 2025 05:23 PM

ഭർത്താവിനു മറ്റൊരു സ്ത്രീയുമായി അടുപ്പം; ചോദ്യം ചെയ്ത ഭാര്യയെ മർദ്ദനമേറ്റു

കോഴിക്കോട് പയ്യോളിയിൽ ഭർത്താവ് ഭാര്യയെ ഉപദ്രവിച്ചതായി ...

Read More >>
പോലീസിനെ കണ്ട്  എംഡിഎംഎ വിഴുങ്ങിയ താമരശ്ശേരി സ്വദേശിയെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാൻ സാധ്യത

Mar 23, 2025 08:59 AM

പോലീസിനെ കണ്ട് എംഡിഎംഎ വിഴുങ്ങിയ താമരശ്ശേരി സ്വദേശിയെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാൻ സാധ്യത

വീട്ടിൽ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ എക്സൈസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തിയപ്പോഴാണ് താൻ എംഡിഎംഎ വിഴുങ്ങിയെന്ന്...

Read More >>
'വ്യാജ ബലാത്സംഗ പരാതികൾ കൂടുന്നു'; ബലാത്സംഗ കേസുകളിൽ നിർണായക നിരീക്ഷണവുമായി ഹൈക്കോടതി

Mar 14, 2025 08:54 PM

'വ്യാജ ബലാത്സംഗ പരാതികൾ കൂടുന്നു'; ബലാത്സംഗ കേസുകളിൽ നിർണായക നിരീക്ഷണവുമായി ഹൈക്കോടതി

പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധം നടത്തിയശേഷം പിന്നീട് ബലാത്സംഗം നടന്നെന്ന ആരോപണം...

Read More >>
 #Traffic | ഗതാഗതകുരുക്കിൽ വടകര; വാഹനങ്ങൾ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുന്നു

Nov 24, 2024 09:28 AM

#Traffic | ഗതാഗതകുരുക്കിൽ വടകര; വാഹനങ്ങൾ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുന്നു

ദേശീയ പാതയുടെ പണി നടക്കുന്നതിനാൽ കഴിഞ്ഞ ഒരാഴ്ചയായി പ്രധാന റോഡുകളിലും ദേശീയപാതയുടെ സർവീസ് റോഡിലും നീണ്ട...

Read More >>
Top Stories