കോഴിക്കോട് : (truevisionnews.com) പയ്യോളിയിൽ മധ്യവയസ്കയെ ഭർത്താവ് വർഷങ്ങളോളം ശരീരികമായും മാനസികമായും ഉപദ്രവിച്ചതായി ഭാര്യയുടെ പരാതി. കൊയിലാണ്ടി ആനകുളം സ്വദേശി ഗീത (56) ആണ് ഭർത്താവ് ശ്രീനിവാസൻ (65)നെതിരെ പരാതി നൽകിയത്.

മറ്റൊരു യുവതിയുമായി ശ്രീനിവാസനുള്ള ബന്ധത്തെ ഭാര്യ ചോദ്യം ചെയ്തതിനെ തുടർന്ന് ഇയാൾ നിരന്തരം ശാരീരികമായും മാനസികമായും ഉപദ്രവിച്ചതായും വിവാഹബന്ധം വേർപെടുത്തണമെന്നു പറഞ്ഞുകൊണ്ട് യുവതിയെ ഭീഷണിപെടുത്തിയിരുന്നതായും ഗീത ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു.
സാമ്പത്തികാവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇയാൾ യുവതിയിൽ നിന്നും ഏകദേശം പത്തു പവനോളം സ്വർണ്ണവും അഞ്ചുലക്ഷം രൂപയും വാങ്ങിച്ചിരുന്നതായും വീടിന്റെ ആധാരം പണയം വച്ചും പൈസ കൈപ്പറ്റിയിരുന്നതായും യുവതി വ്യക്തമാക്കി.
ശ്രീനിവാസനിൽ നിന്നും ഉപദ്രവം വർധിച്ചതോടെ സ്വന്തം വീട്ടിലേക്ക് പോയതാകും ഗീത വ്യക്തമാക്കി. ഗീതയുടെ പരാതിയിൽ ശ്രീനിവാസനെതിരെ പയ്യോളി പൊലീസ് കേസെടുത്തു.
payyoli woman Payyoli physically mentally abused
