ബെെക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; മലയാളി ബാങ്ക് മാനേജർ മരിച്ചു

 ബെെക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; മലയാളി ബാങ്ക് മാനേജർ മരിച്ചു
Apr 26, 2025 01:55 PM | By Susmitha Surendran

നേമം: (truevisionnews.com) മൈസൂരിൽ ബെെക്കും ലോറിയും കൂട്ടിയിടിച്ച് അപകടം . മലയാളി ബാങ്ക് മാനേജർ മരിച്ചു. നേമം ജെ.പി ലെയിൻ മഠത്തിൽകുളം ബണ്ട് റോഡിൽ കെആർഎ 161(3)-ൽ പരേതനായ സത്യരൂപന്റെയും സിന്ധുവിന്റെയും മകൻ ആകാശ് സത്യരൂപൻ (33) ആണ് മരിച്ചത്.

യൂണിയൻ ബാങ്കിന്റെ മൈസൂർ ശാഖയിലെ ഉദ്യോ​ഗസ്ഥനായിരുന്നു. ആകാശ് സഞ്ചരിച്ചിരുന്ന ബെെക്ക് വെള്ളിയാഴ്ച വെെകുന്നേരം ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു . വീട്ടിലേക്ക് വരാനായി ബെെക്കിൽ  സ്റ്റേഷനിലേക്ക് പുറപ്പെടുമ്പോഴാണ് അപകടം.

‌തിരുവനന്തപുരത്തെ ബ്രാഞ്ചിലായിരുന്ന ആകാശ് ഒരുവർഷം മുൻപാണ് മെെസൂരിലേക്ക് മാറിയത്. നേമം പോലീസാണ് അപകടവിവരം ശനിയാഴ്ച പുലർച്ചെ വീട്ടുകാരെ അറിയിച്ചത്.

അപകടവിവരം അറിഞ്ഞ ആകാശിന്റെ ബന്ധുക്കൾ മെെസൂരിലേക്ക് പോയി. ഭാര്യ വീണ പത്തനംതിട്ട എസ്ബിഐയിൽ ഉദ്യോഗസ്ഥയാണ്. രണ്ട് വയസ് പ്രായമുള്ള കുട്ടിയുണ്ട്.

#Accident #Malayali #bank #manager #dies #after #car #lorry #collide

Next TV

Related Stories
ഇനി തുടരാനാകില്ല; പാക് പൗരത്വമുള്ള വടകര, കൊയിലാണ്ടി സ്വദേശികളായ നാല് പേർക്ക് രാജ്യം വിടാൻ നിർദേശം

Apr 26, 2025 07:19 PM

ഇനി തുടരാനാകില്ല; പാക് പൗരത്വമുള്ള വടകര, കൊയിലാണ്ടി സ്വദേശികളായ നാല് പേർക്ക് രാജ്യം വിടാൻ നിർദേശം

ഈ മാസം 27നകം നാടുവിടാനാണ് അന്തിമ നിർദേശം നൽകിയത്. എന്നാൽ മെഡിക്കൽ വിസയിലെത്തിയവർക്ക് രണ്ടു ദിവസം കൂടി സാവകാശം നൽകിയിട്ടുണ്ട്....

Read More >>
ദാ മഴ വരുന്നു ....; അടുത്ത മൂന്ന് മണിക്കൂറിൽ ഈ ജില്ലകളിൽ ഇന്ന് മഴ കനക്കും

Apr 26, 2025 05:07 PM

ദാ മഴ വരുന്നു ....; അടുത്ത മൂന്ന് മണിക്കൂറിൽ ഈ ജില്ലകളിൽ ഇന്ന് മഴ കനക്കും

മൂന്ന് മണിക്കൂറിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ...

Read More >>
കണ്ണൂരിൽ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

Apr 26, 2025 04:54 PM

കണ്ണൂരിൽ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

കണ്ണൂർ മട്ടന്നൂരിൽ മൃതദേഹം കത്തിക്കരിഞ്ഞ...

Read More >>
Top Stories