ആലപ്പുഴ: (truevisionnews.com) തട്ടുകട കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയയാൾ പിടിയിൽ. ആലപ്പുഴ സക്കറിയ വാർഡിലെ പുത്തൻപുരക്കൽ വീട്ടിൽ ഹനീസിനെയാണ് (25) സൗത്ത് പൊലീസ് പിടികൂടിയത്.

തിരുവമ്പാടി ജങ്ഷന് സമീപത്തെ തട്ടുകട കേന്ദ്രീകരിച്ചായിരുന്നു വിൽപന. കുറച്ചു ദിവസങ്ങൾക്ക് മുമ്പും നിരോധിത പുകയില ഉൽപന്നങ്ങൾ വിറ്റതിന് ഇയാളെ പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയതിനുശേഷമാണ് വീണ്ടും വിൽപന നടത്തിയതെന്ന് സൗത്ത് പൊലീസ് പറഞ്ഞു.
#person #arrested #selling #banned #tobacco #products #through #rooftop #shop.
