'അസഹ്യമായ വേദന'; മൂത്രനാളിയിൽ അണുബാധയെന്ന് കരുതി മാസങ്ങളോളം ക്രാൻബെറി ജ്യൂസ് കുടിച്ചു, ഒടുവിൽ കണ്ടെത്തിയത് മാരകമായ അസുഖം

'അസഹ്യമായ വേദന'; മൂത്രനാളിയിൽ അണുബാധയെന്ന് കരുതി മാസങ്ങളോളം ക്രാൻബെറി ജ്യൂസ് കുടിച്ചു, ഒടുവിൽ കണ്ടെത്തിയത് മാരകമായ അസുഖം
Apr 26, 2025 08:34 AM | By Susmitha Surendran

(truevisionnews.com) യുകെ സ്വദേശിയായ 50 വയസുകാരന്‍ തനിക്ക് മൂത്രനാളിയില്‍ അണുബാധയാണെന്ന് കരുതി മാസങ്ങളോളം ക്രാന്‍ബെറി ജ്യൂസ് കഴിച്ചു. ഒടുവില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് മൂത്രാശയ ക്യാന്‍സർ.

ചെഷയറിൽ നിന്നുള്ള ക്രിസ് കോട്ടണാന് മൂത്രമൊഴിക്കുമ്പോൾ അസഹ്യമായ വേദനയും കൂടുതൽ തവണ ടോയ്‌ലറ്റ് ഉപയോഗിക്കേണ്ടിവരുന്നതും മൂലം ഡോക്ടറെ സമീപിച്ചത്. അദ്ദേഹത്തിന് ചില ആൻറിബയോട്ടിക്കുകൾ ഡോക്ടർമാര്‍ നല്‍കി.

അതോടൊപ്പം ക്രിസ് കോട്ടൺ പ്രാദേശിക വിശ്വാസത്തിന്‍റെ പേരില്‍ മൂത്രനാളിയില്‍ അണുബാധയ്ക്കായി ക്രാന്‍ബെറി ജ്യൂസ് കുടിക്കാന്‍ തീരുമാനിച്ചതും. ആഴ്ചകൾക്കുള്ളില്‍ വേദന മാറിയെങ്കിലും ജ്യൂസ് കുടി ക്രിസ് തുടർന്നു.

മാസങ്ങൾക്ക് ശേഷം വേദന വീണ്ടുമെത്തി. ഡോക്ടർമാർ നിരവധി തവണ പരിശോധിച്ചെങ്കിലും രോഗമെന്താണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ അസഹനീയമായ വേദനയില്‍ ക്രിസ് ഒരു സ്പെഷ്യലിസ്റ്റ് ഡോക്ടറെ കണ്ടു. അദ്ദേഹത്തിന്‍റെ പരിശോധനയിലാണ് ക്രിസിന് മസിൽ-ഇൻവേസീവ് ബ്ലാഡർ കാൻസർ ആണെന്ന് കണ്ടെത്തിയത്. ട്യൂമർ മൂത്രാശയ ഭിത്തിയുടെ പേശി പാളിയിലൂടെ വളർന്നതായി ഡോക്ടർമാര്‍ കണ്ടെത്തി.

പിന്നാലെ നടത്തിയ വിശദപരിശോധനയില്‍ രോഗം മൂര്‍ച്ഛിച്ചിരിക്കുകയാണെന്നും ഒന്നോ രണ്ടോ വര്‍ഷം മാത്രമേ ക്രിസ് ആയുസൊള്ളൂവെന്നും ഡോക്ടർമാര്‍ വിധി എഴുതി. പിന്നാലെ ക്രിസ് തന്നെയാണ് തന്‍റെ രോഗം വഷളാകാനുള്ള കാരണത്തെ കുറിച്ചു. ഇനി ആര്‍ക്കും അത്തരമൊന്ന് വരാതെ സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഡോക്ടർമാർ അദ്ദേഹത്തിന്‍റെ മൂത്രസഞ്ചിയിൽ നിന്ന് 10 സെന്‍റീമീറ്റർ നീളമുള്ള ട്യൂമർ നീക്കം ചെയ്തു.

എന്നാൽ, കാൻസർ അദ്ദേഹത്തിന്‍റെ പെൽവിക് ലിംഫ് നോഡുകളിലേക്കും മൂത്രസഞ്ചിക്ക് സമീപമുള്ള രക്തക്കുഴലിലേക്കും വ്യാപിച്ചിട്ടുണ്ടെന്നാണ് ഡോക്ടർമാര്‍ പറഞ്ഞത്.

എത്ര കാലം ഇനി ഉണ്ടാകുമെന്ന് ചോദിച്ചപ്പോൾ 12 മുതല്‍ 24 വരെ മാസം എന്നായിരുന്നു ഡോക്ടർമാരുടെ മറുപടിയെന്നും ഒറ്റ രാത്രികൊണ്ട് തങ്ങളുടെ കുടുംബം പുതിയ പലതും പഠിച്ച് തുടങ്ങുന്ന ഒരു ലോകമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

#drank #cranberry #juice #months #urinary #tract #infection #diagnosed #fatal #illness.

Next TV

Related Stories
 വിട ചൊല്ലാൻ ഒരുങ്ങി ലോകം; ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് സെന്റ് മേരി മേജർ ബസലിക്കയിൽ

Apr 26, 2025 06:51 AM

വിട ചൊല്ലാൻ ഒരുങ്ങി ലോകം; ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് സെന്റ് മേരി മേജർ ബസലിക്കയിൽ

വിശുദ്ധ പത്രോസിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സെന്‍റ് പീറ്റേഴ്സ‌് ബസിലിക്കയിലാണ് മുൻ മാർപാപ്പമാരിൽ ഭൂരിഭാഗം പേരും അന്ത്യ വിശ്രമം കൊള്ളുന്നത്....

Read More >>
വിമാനത്തിൽ വച്ച് ജീവനക്കാരിയെ കടന്നുപിടിച്ച് ശുചിമുറിക്കുള്ളിലേക്ക് പിടിച്ച് വലിച്ചു; ഇന്ത്യൻ യുവാവിനെതിരെ മലേഷ്യൻ കോടതിയിൽ നടപടി

Apr 24, 2025 09:23 AM

വിമാനത്തിൽ വച്ച് ജീവനക്കാരിയെ കടന്നുപിടിച്ച് ശുചിമുറിക്കുള്ളിലേക്ക് പിടിച്ച് വലിച്ചു; ഇന്ത്യൻ യുവാവിനെതിരെ മലേഷ്യൻ കോടതിയിൽ നടപടി

സംഭവം കണ്ടുകൊണ്ട് നിൽക്കുകയായിരുന്ന വനിതാ യാത്രക്കാരി ഉടൻ തന്നെ പ്രതികരിക്കുകയും ജീവനക്കാരിയെ ശുചിമുറിയിൽ നിന്ന് പുറത്തിറങ്ങാൻ സഹായിക്കുകയും...

Read More >>
തുര്‍ക്കിയില്‍ ശക്തമായ ഭൂകമ്പം, ആളപായമില്ല

Apr 23, 2025 07:38 PM

തുര്‍ക്കിയില്‍ ശക്തമായ ഭൂകമ്പം, ആളപായമില്ല

ഇസ്താംബൂളിലെ മാര്‍മര കടലില്‍ 6.9 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ടുകള്‍....

Read More >>
മാർപാപ്പയുടെ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ച് വത്തിക്കാൻ; പക്ഷാഘാതത്തിന് പിന്നാലെ ഹൃദയാഘാതം സംഭവിച്ചു

Apr 22, 2025 06:34 AM

മാർപാപ്പയുടെ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ച് വത്തിക്കാൻ; പക്ഷാഘാതത്തിന് പിന്നാലെ ഹൃദയാഘാതം സംഭവിച്ചു

1936 ഡിസംബർ 17ന് അർജനന്‍റീനയിലെ ബ്യൂണസ് ഐറിസിൽ റെയിൽവേ തൊഴിലാളിയുടെ മകനായാണ് ജോർജ് മാരിയോ ബർഗോളിയോ ജനിച്ചത്. 56 വർഷം മുമ്പ് വൈദികനായ അദ്ദേഹം 2001ൽ...

Read More >>
ഇനി ഓർമ്മ; ഫ്രാൻസിസ് മാർപാപ്പ വിടവാങ്ങി

Apr 21, 2025 01:46 PM

ഇനി ഓർമ്മ; ഫ്രാൻസിസ് മാർപാപ്പ വിടവാങ്ങി

സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട്...

Read More >>
വിമാനാപകടം, ഒറ്റ എഞ്ചിൻ വിമാനം തകർന്നുവീണു; നാലുപേർക്ക് ദാരുണാന്ത്യം

Apr 20, 2025 10:34 PM

വിമാനാപകടം, ഒറ്റ എഞ്ചിൻ വിമാനം തകർന്നുവീണു; നാലുപേർക്ക് ദാരുണാന്ത്യം

സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ കോൾസ് കൗണ്ടി കൊറോണർ എഡ് ഷ്‌നിയേഴ്‌സ്...

Read More >>
Top Stories