ന്യൂഡൽഹി: ( www.truevisionnews.com ) ഇരുരാജ്യങ്ങൾക്കും ഇടയിൽ നയതന്ത്ര പ്രതിസന്ധി രൂക്ഷമാകമേ, ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാക്കിസ്ഥാൻ. പഞ്ചാബിലെ ഫിറോസ്പുർ അതിർത്തിയിലാണു സംഭവം. 182–ാം ബറ്റാലിയനിലെ കോൺസ്റ്റബിൾ പി.കെ.സിങ് ആണ് പിടിയിലായതെന്നാണു വിവരം.

അതിർത്തിയിൽ കർഷകരെ നിരീക്ഷിച്ചുകൊണ്ടിരിക്കെയാണ് പിടിയിലായത്. അതിർത്തിക്കും സീറോ ലൈനിനും ഇടയിലുള്ള മേഖലയിലായിരുന്നു ജവാൻ. കഠിനമായ ചൂട് താങ്ങാനാവാതെ സമീപത്തെ മരച്ചുവട്ടിലേക്ക് തണൽ തേടി നീങ്ങിയപ്പോഴാണ്, നിയന്ത്രണരേഖ മുറിച്ചു കടന്നെന്ന പേരിൽ പാക്കിസ്ഥാൻ പട്ടാളം കസ്റ്റഡിയിലെടുത്തത്.
സർവീസ് റൈഫിളുമായി യൂണിഫോമിലാണ് പി.കെ.സിങ് അതിർത്തിയിലുണ്ടായിരുന്നത്. ജവാനെ മോചിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പഹൽഗാമിലെ ഭീകരാക്രമണത്തിനു പിന്നാലെ ഇരുരാജ്യങ്ങളും കടുത്ത നടപടികൾ പ്രഖ്യാപിച്ചിരുന്നു.
പാക് പൗരന്മാർ 48 മണിക്കൂറിനകം രാജ്യം വിടണമെന്ന് ഇന്ത്യയും ഇനി ഇന്ത്യൻ പൗരന്മാർക്ക് വീസ നൽകില്ലെന്ന് ഇന്നു പാക്കിസ്ഥാനും പ്രഖ്യാപിച്ചിട്ടുണ്ട്. സിന്ധൂനദീജല കരാർ ഇന്ത്യ മരവിപ്പിച്ചത് യുദ്ധസമാനമാണെന്ന് പാക്കിസ്ഥാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
#bsf #jawan #detained #pakistan #accidental #bordercrossing
