കോഴിക്കോട്: ( www.truevisionnews.com ) രാജ്യം നടുങ്ങിയ പഹൽഗാമിലെ തീവ്രവാദ ആക്രമത്തിന് മുൻപ് നാട്ടിൽ തിരിച്ചെത്താൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് നാദാപുരം സ്വദേശികളായ അധ്യാപക ദമ്പതിമാരും മകളും സുഹൃത്തുക്കളും .

22 ന് രാത്രിയാണ് നാദാപുരത്തെ അധ്യാപക ദമ്പതികളായ കെ ബിമൽ, ജി എസ് ബീന മകൾ നിത്സ, സുഹൃത്തുക്കൾ കാശ്‌മീരിൽ നിന്ന് നെടുമ്പാശ്ശേരിയിൽ തിരിച്ചത്തിയത്.
വീട്ടിലെത്തിയപ്പോഴാണ് പഹൽഗാമിൽ ഭീകരാക്രമത്തിൽ 26 പേർ കൊല്ലപ്പെട്ട വിവരം ഇവർ അറിയുന്നത്. മണിക്കൂറുകളുടെ വ്യത്യാസത്തിൽ സ്വന്തം നാട്ടിൽ തിരിച്ചെത്താൻ കഴിഞ്ഞതിൻ്റെ ആശ്വാസത്തിലാണ് ഇവർ.
പതിനാറാം തിയ്യതിയാണ് നെടുമ്പാശ്ശേരിയിൽ നിന്ന് 11 പേരടങ്ങുന്ന സംഘം ശ്രീനഗറിൽ വിമാനത്തിലെത്തിയത്. ഇരുപതാം തിയ്യതി ഉച്ചക്ക്ക് ഒരു മണിയോടെയാണ് പഹൽഗാമിലെ എ ബി സി സ്പോട്ടുകളിൽ ബി സ്പോട്ടായ മിനി സ്വിറ്റ്‌സർലാണ്ട് എന്നറിയപ്പെടുന്ന ബേസരൺ വാലിയിലെത്തിയതെന്ന് ബിമൽ മാഷ് പറയുന്നു.
ഇവിടെ നിന്ന് കുതിര സവാരിയൊക്കെ ചെയ്‌ത ശേഷമാണ് മടങ്ങിയത്. സുരക്ഷയ്ക്കായ് പ്രദേശത്ത് ഐ ടി ബി പി, സി ആർ പി എഫ് സേനകൾ ഉണ്ടായിരുന്നു. പെട്ടെന്ന് ഇത് പോലൊരു ആക്രമം ഇവിടെ ഉണ്ടായെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് ഇദ്ദേഹം പറഞ്ഞു. ഒരു ദിവസം മുന്നേ പഹൽഗാമിൽ നിന്ന് മടങ്ങാൻ കഴിഞ്ഞതിന്റെ ആശ്വാസമുണ്ട് ഇവർക്ക്.
അതേസമയം, ഭീകരര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. നൂറിലേറെ പേരെ ജമ്മുകശ്മീര്‍ പൊലീസ് ചോദ്യം ചെയ്തു. പ്രദേശവാസികളില്‍ നിന്നും കുതിരസവാരിക്കാരില്‍ നിന്നും പൊലീസ് വിവരങ്ങള്‍ തേടി. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയില്‍ ഇന്ന് ഡല്‍ഹിയില്‍ സര്‍വകക്ഷി യോഗം ചേരും. കശ്മീരിലെ നിലവിലെ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും ഇന്ന് യോഗം വിളിച്ചിട്ടുണ്ട്.
പഹല്‍ഗാമില്‍ തിരചിലിനായി അത്യാധുനിക സംവിധാനങ്ങളും വാഹനങ്ങളും എത്തിച്ചു. കുല്‍ഗാമില്‍ ടിആര്‍എഫ് കമാന്‍ഡറുടെ ഒളിത്താവളം സൈന്യം വളഞ്ഞു. അതിര്‍ത്തി മേഖലയില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശം. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലെഫ്റ്റ്‌നെന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ നേതൃത്വത്തില്‍ സുരക്ഷ അവലോകന യോഗവും ഇന്ന് ചേരും.
പാകിസ്താനമായുള്ള നയതന്ത്ര ബന്ധം പരിമിതപ്പെടുത്തിയത് അടക്കം കടുത്ത നയതന്ത്ര നടപടികള്‍ക്ക് പിന്നാലെ ഭീകരതക്കെതിരായ സൈനിക നടപടിയില്‍ തീരുമാനം ഉടന്‍ ഉണ്ടാകും.
#Residents #Nadapuram #remain #shocked #hearingnews #Pahalgamterrorattack
