തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: വിജയകുമാറിന്റെ വീട്ടിലെ ഹാർഡ് ഡിസ്ക് സമീപത്തെ തോട്ടിൽ നിന്നും കണ്ടെത്തി

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: വിജയകുമാറിന്റെ വീട്ടിലെ ഹാർഡ് ഡിസ്ക് സമീപത്തെ തോട്ടിൽ നിന്നും കണ്ടെത്തി
Apr 23, 2025 07:38 PM | By VIPIN P V

കോട്ടയം: (www.truevisionnews.com) തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിൽ കൊല്ലപ്പെട്ട വിജയകുമാറിന്റെ വീട്ടിലെ സിസിടിവിയുടെ ഹാർഡ് ഡിസ്ക് തൊട്ടടുത്തെ തോട്ടിൽ നിന്നും കണ്ടെത്തി. വീടിന് സമീപത്ത് തന്നെയുള്ള തോട്ടിൽ നിന്നാണ് ഹാർഡ് ഡിസ്ക് കണ്ടെത്തിയത്.

ഹാർഡ് ഡിസ്ക് തൊട്ടടുത്തെ തോട്ടിലെറിഞ്ഞ് കളഞ്ഞെന്ന് പ്രതി അമിത് മൊഴി നൽകിയിരുന്നു. അമിതിനെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. വിജയകുമാറിന്റെ വീടിന് പിൻവശത്ത് 200 മീറ്റർ ദൂരെ മാറിയാണ് തോടുള്ളത്.

പൊലീസിന്‍റെ നിര്‍ദേശ പ്രകാരം സമീപവാസികളായ രണ്ട് പേരാണ് തോട്ടിലിറങ്ങി തെരച്ചില്‍ നടത്തിയത്. കേസിലെ ഏറ്റവും നിര്‍ണായകമായ തെളിവാണ് ഹാര്‍ഡ് ഡിസ്ക്. ഇന്ന് തന്നെ വീട്ടിലും പ്രതിയുമായി തെളിവെടുപ്പ് നടത്താനാണ് സാധ്യത.

തൃശ്ശൂർ മാളക്കടുത്ത് ആലത്തൂരിൽ നിന്നാണ് പ്രതി അമിത് ഇന്ന് രാവിലെ പിടിയിലാകുന്നത്. ഒളിവിൽ കഴിയുന്നതിനിടെ മൊബൈൽ ഫോൺ ഓൺ ചെയ്തതാണ് പ്രതിയിലേക്കെത്താൻ പൊലീസിനെ സഹായിച്ചത്.

മാളയ്ക്ക് സമീപമുള്ള ഒരു കോഴി ഫാമിൽ നിന്നാണ് അസം സ്വദേശിയായ അമിത് ഉറാങ് പിടിയിലായത്. അസം സ്വദേശികള്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. പ്രതി വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്.

വിജയകുമാറിനെയും ഭാര്യ മീരയെയും കൊല്ലാൻ ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിന്റ് അമിതിന്റേത് തന്നെയാണെന്ന് തെളിഞ്ഞിരുന്നു. അമിത് മോഷണ കേസിൽ അറസ്റ്റിലായപ്പോൾ ശേഖരിച്ച ഫിംഗർ പ്രിന്റ്റും കോടലിയിലെ ഫിംഗർ പ്രിന്റ് മാച്ച് ചെയ്തു.

വീടിന്റെ കതകിലും വീടിനുള്ളിലും അടക്കം വിവിധ സ്ഥലങ്ങളിൽ ഫിംഗർ പ്രിന്റ് പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ധരുടെ വിശദമായ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്. ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമാണെന്നാണ് വിലയിരുത്തല്‍. കൊലപാതകം നടത്താൻ അമിത് ദിവസങ്ങൾ ആസൂത്രണം നടത്തിയെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.


#Thiruvathukkaldoublemurder #Harddiskfound #Vijayakumar #house #nearbystream

Next TV

Related Stories
'കുറ്റപത്രം റദ്ദാക്കണം'; എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ, ഹൈക്കോടതിയെ സമീപിച്ച്  പി പി ദിവ്യ

Jul 19, 2025 12:23 PM

'കുറ്റപത്രം റദ്ദാക്കണം'; എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ, ഹൈക്കോടതിയെ സമീപിച്ച് പി പി ദിവ്യ

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ, ഹൈക്കോടതിയെ സമീപിച്ച് പി പി...

Read More >>
മരണക്കെണിയായി; റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു ,സ്വകാര്യ ബസിടിച്ച് യുവാവിന് ദാരുണാന്ത്യം

Jul 19, 2025 12:13 PM

മരണക്കെണിയായി; റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു ,സ്വകാര്യ ബസിടിച്ച് യുവാവിന് ദാരുണാന്ത്യം

തൃശൂര്‍ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ച് സ്വകാര്യ ബസിടിച്ചു യുവാവ്...

Read More >>
'തന്നിട്ടുപോടാ.....കുരങ്ങാ...'; വിറകുവെട്ടുകാരന്റെ  ടച്ച് ഫോൺ എടുത്ത് തെങ്ങിൽ കയറി കുരങ്ങൻ; യാചനയ്ക്ക് ഒടുവിൽ ചാടിക്കൊടുത്തു

Jul 19, 2025 11:31 AM

'തന്നിട്ടുപോടാ.....കുരങ്ങാ...'; വിറകുവെട്ടുകാരന്റെ ടച്ച് ഫോൺ എടുത്ത് തെങ്ങിൽ കയറി കുരങ്ങൻ; യാചനയ്ക്ക് ഒടുവിൽ ചാടിക്കൊടുത്തു

വിറകുവെട്ടുകാരന്റെ ടച്ച് ഫോൺ എടുത്ത് തെങ്ങിൽ കയറി കുരങ്ങൻ; യാചനയ്ക്ക് ഒടുവിൽ...

Read More >>
Top Stories










//Truevisionall