മൂടാടി (കോഴിക്കോട്): (www.truevisionnews.com) പാലക്കുളത്ത് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ഇന്നലെ അർധരാത്രി 11.15ഓടെയാണ് അപകടം നടന്നത്.

വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ഫോർച്യൂണർ കാർ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ കാർ യാത്രികരായ മൂന്നുപേർക്ക് പരിക്കുണ്ട്. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. അപകടത്തിൽ കാറിൻ്റെ മുൻഭാഗം തകർന്നിട്ടുണ്ട്.
#Accident #Lorry #car #collide #Palakkulam #Kozhikode #Car #passengers #injured
