തിരുവാതുക്കൽ ഇരട്ടക്കൊല; പ്രതി അമിത് തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്, കോടാലിയിലെ ഫിംഗർ പ്രിൻ്റ് അമിത്തിന്‍റേത് , പ്രതിക്കായുള്ള തിരച്ചിൽ ഊർജിതം

തിരുവാതുക്കൽ ഇരട്ടക്കൊല; പ്രതി അമിത് തന്നെയെന്ന്  സ്ഥിരീകരിച്ച് പൊലീസ്, കോടാലിയിലെ ഫിംഗർ പ്രിൻ്റ് അമിത്തിന്‍റേത് , പ്രതിക്കായുള്ള തിരച്ചിൽ ഊർജിതം
Apr 23, 2025 07:08 AM | By Anjali M T

കോട്ടയം:(truevisionnews.com) കോട്ടയം തിരുവാതുക്കൽ വ്യവസായിയായ വിജയകുമാറിനെയും ഭാര്യ മീരയെയും കൊന്ന കേസിലെ പ്രതി അസം സ്വദേശി അമിത് തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. കൊല്ലാൻ ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിന്റ് അമിതിന്റേത് തന്നെയാണെന്ന് തെളിഞ്ഞു. അമിത് മോഷണ കേസിൽ അറസ്റ്റിലായപ്പോൾ ശേഖരിച്ച ഫിംഗർ പ്രിന്റ്റും കോടലിയിലെ ഫിംഗർ പ്രിന്റ് മാച്ച് ചെയ്തു.

വീടിന്റെ കതകിലും വീടിനുള്ളിലും അടക്കം വിവിധ സ്ഥലങ്ങളിൽ ഫിംഗർ പ്രിന്റ് പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ധരുടെ വിശദമായ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്. ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമാണെന്നാണ് വിലയിരുത്തല്‍. കൊലപാതകം നടത്താൻ അമിത് ദിവസങ്ങൾ ആസൂത്രണം നടത്തി. ഇക്കഴിഞ്ഞ ശനിയാഴ്ച മുതൽ അമിത് താമസിച്ചത് നഗരത്തിലെ ഒരു ലോഡ്ജിലാണ്.

ഇതിനിടയിൽ പല തവണ വിജയകുമാറിന്റെ വീടിന്റെ പരിസരത്തെത്തി കാര്യങ്ങൾ നിരീക്ഷിച്ചു. തിങ്കളാഴ്ച രാവിലെ ലോഡ്ജിൽ നിന്ന് റൂം വെക്കറ്റ് ചെയ്തു. വൈകിട്ട് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തി പ്ലാറ്റഫോം ടിക്കറ്റ് എടുത്ത് അകത്തു കയറി. രാത്രിയോടെയാണ് കൊലപാതകം നടത്താൻ പോയത്. ലോഡ്ജിൽ നിന്ന് അമിത് പുറത്തേക്ക് വരുന്നതും റെയിൽവെ സ്റ്റേഷനിൽ പോകുന്നതിന്റെയും സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു.

പ്രതിക്കായി അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് സംസ്ഥാനത്തിനകത്തും പുറത്തും പൊലീസ് അന്വേഷണം നടത്തുന്നത്. കൊലപാതകത്തിന് ശേഷം പ്രതി കേരളം വിട്ട് എന്ന സൂചനയാണ് പൊലീസിനുള്ളത്. പ്രതി മുമ്പ് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ നമ്പരുകളെല്ലാം സ്വിച്ച് ഓഫാണ്.

മൊബൈൽ ഫോൺ കവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം. പ്രതിയുടെ നാട്ടിലും പരിശോധന നടത്തും. സംസ്ഥാനത്തിനകത്തും പൊലീസ് തെരച്ചിൽ തുടരുന്നുണ്ട്. അതേസമയം, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ വിജയകുമാറിന്റെയും മീരയുടെയും മൃതദേഹം വടവാതൂരിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. വിദേശത്തുള്ള മകൾ എത്തിയ ശേഷമാകും സംസ്കാരം.

#Thiruvathukkal #double #murder#Police #confirm#accused #Amit#fingerprints #axe #search #accused #intensified

Next TV

Related Stories
കാലാവസ്ഥ മുന്നറിയിപ്പിൽ വീണ്ടും മാറ്റം;സംസ്ഥാനത്ത റെഡ് അലേർട്ട് മൊത്തത്തിൽ പിൻവലിച്ചു

Jul 19, 2025 10:46 PM

കാലാവസ്ഥ മുന്നറിയിപ്പിൽ വീണ്ടും മാറ്റം;സംസ്ഥാനത്ത റെഡ് അലേർട്ട് മൊത്തത്തിൽ പിൻവലിച്ചു

കേരളത്തിന് ആശ്വാസമായി കാലാവസ്ഥ അറിയിപ്പിൽ രാത്രി വീണ്ടും മാറ്റം,റെഡ് അലേർട്ട് മൊത്തത്തിൽ...

Read More >>
താന്‍ കൈകൾ ശുദ്ധമാക്കി വിളക്കുകൊളുത്തിയതുകൊണ്ട് ആര്‍ക്കും ദോഷമില്ലല്ലോ?; വിവാദത്തില്‍ പ്രതികരിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി

Jul 19, 2025 10:19 PM

താന്‍ കൈകൾ ശുദ്ധമാക്കി വിളക്കുകൊളുത്തിയതുകൊണ്ട് ആര്‍ക്കും ദോഷമില്ലല്ലോ?; വിവാദത്തില്‍ പ്രതികരിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി

കേക്ക് മുറിച്ചതിനും നിലവിളക്ക് കൊളുത്തുന്നതിനും മുൻപ് കൈകഴുകിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് കേന്ദ്രസഹമന്ത്രി സുരേഷ്...

Read More >>
മിഥുന്റെ ചിത എരിഞ്ഞടങ്ങും മുൻപ് മരണത്തിനിടയാക്കിയ വൈദ്യുതി ലൈൻ മാറ്റി കെഎസ്ഇബി

Jul 19, 2025 09:57 PM

മിഥുന്റെ ചിത എരിഞ്ഞടങ്ങും മുൻപ് മരണത്തിനിടയാക്കിയ വൈദ്യുതി ലൈൻ മാറ്റി കെഎസ്ഇബി

മിഥുന്റെ മരണത്തിനിടയാക്കിയ വൈദ്യുതി ലൈൻ മാറ്റി കെഎസ്ഇബി ...

Read More >>
കോഴിക്കോട് ഇരുവഴിഞ്ഞി പുഴയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

Jul 19, 2025 09:36 PM

കോഴിക്കോട് ഇരുവഴിഞ്ഞി പുഴയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് ഇരുവഴിഞ്ഞി പുഴയിൽ സ്ത്രീയുടെ മൃതദേഹം...

Read More >>
റോഡുകളിലെ കുഴികൾ അടിയന്തരമായി അടക്കാൻ കളക്ടറുടെ നിര്‍ദ്ദേശം; ഇനി എന്തെങ്കിലും അപകടം സംഭവിച്ചാല്‍ കനത്ത നടപടി....

Jul 19, 2025 09:28 PM

റോഡുകളിലെ കുഴികൾ അടിയന്തരമായി അടക്കാൻ കളക്ടറുടെ നിര്‍ദ്ദേശം; ഇനി എന്തെങ്കിലും അപകടം സംഭവിച്ചാല്‍ കനത്ത നടപടി....

തൃശൂർ ജില്ലയിലെ റോഡുകളിലെ കുഴികള്‍ അടിയന്തരമായി അടച്ച് അപകടാവസ്ഥ ഒഴിവാക്കണമെന്ന് ജില്ലാ...

Read More >>
Top Stories

//Truevisionall