മനസ്സാക്ഷിയെ ഞെട്ടിക്കുന്നത്, നാലര പവൻ മാലയ്ക്കായി അരുംകൊല; വിനീത കൊലക്കേസില്‍ ശിക്ഷാവിധി 24-ന്

മനസ്സാക്ഷിയെ ഞെട്ടിക്കുന്നത്,  നാലര പവൻ മാലയ്ക്കായി അരുംകൊല; വിനീത കൊലക്കേസില്‍ ശിക്ഷാവിധി 24-ന്
Apr 21, 2025 10:14 PM | By Anjali M T

തിരുവനന്തപുരം: (truevisionnews.com) തിരുവനന്തപുരം അമ്പലമുക്കിൽ അലങ്കാരച്ചെടി വിൽപ്പന കേന്ദ്രത്തിലെ ജീവനക്കാരി വിനീത കൊലക്കേസിൽ പ്രതിയുടെ ശിക്ഷാവിധി വ്യാഴാഴ്ച. പ്രതി തമിഴ്നാട് കന്യാകുമാരി സ്വദേശി രാജേന്ദ്രന്‍റെ ശിക്ഷാ വിധിയിൻ മേലുള്ള വാദം തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിൽ പൂർത്തിയായി.

സീരിയൽ കൊലയാളിയായ പ്രതിക്ക് മാനസാന്തരമുണ്ടാകില്ലെന്നും പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ കുറ്റം ചെയ്യാത്തതിനാൽ പശ്ചാത്താപമില്ലെന്ന് പ്രതി കോടതിയെ അറിയിച്ചു. പ്രതിയായ രാജേന്ദ്രൻ കൊടും കുറ്റവാളിയാണന്നും കവർച്ചക്കിടെ തമിഴ്നാട്ടിലും കേരളത്തിലും നടത്തിയ നാലു കൊലപാതകങ്ങളിൽ മൂന്നു പേരും സ്തീകളെന്നുമായിരുന്നു സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദീന്‍റെ വാദം.

പ്രതിയുടെ പ്രവൃത്തി അതിക്രൂരവും മനസ്സാക്ഷിയെ ഞെട്ടിക്കുന്നതുമാണ്. ജീവപര്യന്തം ശിക്ഷ നൽകിയൽ ശിക്ഷാ ഇളവ് നേടി പ്രതി സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലെന്ന് ഉറപ്പ് പറയാനാകില്ല. അതിനാൽ വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമാണന്നുള്ള പ്രോസിക്യൂഷൻ വാദത്തെ തുടർന്ന് പ്രതിയുടെ മാനസിക നില പരിശോധന റിപ്പോർട്ട് അടക്കം 11 റിപ്പോർട്ടുകൾ കോടതി നിർദ്ദേശ പ്രകാരം ഇന്ന് ഹാജരാക്കിരുന്നു. ജില്ലാ കളക്ടർ, പോലീസ്, ജയിൽ അധികൃതർ അടക്കമുള്ളവരുടെ റിപ്പോർട്ടുകൾ പ്രതിയ്ക്ക് എതിരായിരുന്നു. കൊടും കുറ്റവാളിയായ രേജേന്ദ്രന് മാനസിക പരിവർത്തന സാധ്യത ഇല്ലെന്നായിരുന്നു പൊലീസ് അറിയിച്ചത്.

ശിക്ഷ വിധിക്കും മുൻപ് എന്തെങ്കിലും പറയാനുണ്ടോ എന്ന് ആരാഞ്ഞ കോടതിയോട് തനിക്ക് 70 വയസുള്ള അമ്മയുണ്ടെന്നും അമ്മയുടെ സംരക്ഷണം തന്‍റെ ചുമതലയിലാണെന്നും പ്രതി അറിയിച്ചു. കുറ്റമൊന്നും ചെയ്യാത്തതിനാൽ തനിക്ക് പശ്ചാത്താപമില്ലെന്നും പ്രതി പറഞ്ഞു.

2022 ഫിബ്രവരി ആറിനാണ് അമ്പലമുക്കിലെ ചെടിക്കടിയിൽ ചെടിക്ക് വെള്ളം നനയ്ക്കാനെത്തിയ വിനീതയെ പ്രതി കഴുത്തിൽ കുത്തി കൊലപ്പെടുത്തിയത്. വിനീതയുടെ കഴുത്തിലുള്ള നാലര പവൻ മാല കവർച്ച ചെയ്യുന്നതിനിടെയായിരുന്നു കൊലപാതകം.

സ്റ്റോക് മാർക്കറ്റിലടക്കം വൻ തോതിൽ പണം നിക്ഷേപിക്കാറുള്ള പ്രതി പണത്തിന്‍റെ അത്യാവശ്യങ്ങൾ വരുമ്പോഴാണ് കൊലപാതകം ചെയ്തിരുന്നത്. സമാന രീതിയിൽ തമിഴ്നാട്ടിലെ വെള്ളമഠത്ത് കസ്റ്റംസ് ഓഫീസർ, ഭാര്യ, 13 വയസുള്ള മകൾ എന്നിവരെയും കൊലപ്പെടുത്തി കവർച്ച നടത്തിയിരുന്നു,



#Shocking #conscience #brutal #necklace #Sentencing #Vineetha #murder-case

Next TV

Related Stories
പാലോട് വീട്ടിൽ നിന്ന് 75 ഓളം അണലി കുഞ്ഞുങ്ങളെ പിടികൂടി

Apr 22, 2025 09:01 AM

പാലോട് വീട്ടിൽ നിന്ന് 75 ഓളം അണലി കുഞ്ഞുങ്ങളെ പിടികൂടി

പാമ്പ് പിടുത്തക്കാരി നന്ദിയോട് രാജിനടത്തിയ തെരച്ചിലിലാണ് അണലി കുഞ്ഞുങ്ങളെ...

Read More >>
'അമ്മക്ക് വേണ്ടി തലയിൽ കൈവെച്ച് പ്രാർത്ഥിച്ചു, കുർബാന കൂടി'; മാർപാപ്പയുടെ ഓർമ്മകളിൽ വരാപ്പുഴ ആർച്ച് ബിഷപ്പ്

Apr 22, 2025 08:50 AM

'അമ്മക്ക് വേണ്ടി തലയിൽ കൈവെച്ച് പ്രാർത്ഥിച്ചു, കുർബാന കൂടി'; മാർപാപ്പയുടെ ഓർമ്മകളിൽ വരാപ്പുഴ ആർച്ച് ബിഷപ്പ്

ലാളിത്യം മുഖമുദ്രയാക്കിയ പാപ്പയക്കൊപ്പം ഈ കാലഘട്ടത്തിൽ ജീവിക്കാനായതാണ് തനിക്ക് ആത്മീയ ആനന്ദമെന്നും ആർച്ച് ബിഷപ്പ്...

Read More >>
ബസ് യാത്രയ്ക്കിടെ സഹയാത്രക്കാരന്റെ കഴുത്തു ഞെരിച്ചു, 4500 രൂപ തട്ടിയെടുത്ത് പുറത്തേക്ക് തള്ളിയിട്ടു, കേസെടുത്ത് പൊലീസ്

Apr 22, 2025 08:31 AM

ബസ് യാത്രയ്ക്കിടെ സഹയാത്രക്കാരന്റെ കഴുത്തു ഞെരിച്ചു, 4500 രൂപ തട്ടിയെടുത്ത് പുറത്തേക്ക് തള്ളിയിട്ടു, കേസെടുത്ത് പൊലീസ്

കൈ തട്ടിമാറ്റാൻ ശ്രമിച്ചെങ്കിലും ബലം പ്രയോഗിച്ചു നിഷാദിനെ ശ്വാസം മുട്ടിച്ചു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കഴുത്തു ഞെരിച്ചു ബസിൽ...

Read More >>
കുത്തിവെയ്പ് എടുക്കാന്‍ എത്തിയ കുട്ടിയെയും അമ്മയെയും ഡോക്ടർ അസഭ്യം പറഞ്ഞെന്ന് പരാതി

Apr 22, 2025 08:23 AM

കുത്തിവെയ്പ് എടുക്കാന്‍ എത്തിയ കുട്ടിയെയും അമ്മയെയും ഡോക്ടർ അസഭ്യം പറഞ്ഞെന്ന് പരാതി

അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ആനന്ദ് ഷാജനെതിരേ നെടുങ്കണ്ടം സ്വദേശി രഞ്ജിനിയാണ് പോലീസില്‍ പരാതി നല്‍കിയത്....

Read More >>
ബസിൽ കയറുംവരെ അവരറിഞ്ഞില്ല, ഒപ്പം വന്നയാൾ ട്രെയിൻതട്ടി മരിച്ച വിവരം; ഞെട്ടൽ മാറാതെ സഹയാത്രികർ

Apr 22, 2025 08:18 AM

ബസിൽ കയറുംവരെ അവരറിഞ്ഞില്ല, ഒപ്പം വന്നയാൾ ട്രെയിൻതട്ടി മരിച്ച വിവരം; ഞെട്ടൽ മാറാതെ സഹയാത്രികർ

വീടുകളിൽ ഒതുങ്ങിക്കഴിയുന്ന മുതിർന്ന പൗരന്മാരുടെ മാനസികാരോഗ്യം വർദ്ധിപ്പിക്കുന്നതിനു വേണ്ടിയാണ് മാണിക്കൽ ഗ്രാമപ്പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ...

Read More >>
ശ്രദ്ധിക്കുക ....സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങി

Apr 22, 2025 08:04 AM

ശ്രദ്ധിക്കുക ....സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങി

ആവശ്യമുള്ള വൈദ്യുതി എത്താത്തതാണ് പ്രതിസന്ധിക്ക് കാരണം....

Read More >>
Top Stories