മലപ്പുറം: (www.truevisionnews.com) മലപ്പുറം രണ്ടത്താണിയിൽ ഗുഡ്സ് ഓട്ടോ കിണറ്റിലേക്ക് മറിഞ്ഞു. നിയന്ത്രണം വിട്ടാണ് ഓട്ടോ കിണറ്റിലേക്ക് വീണത്.

റോഡിനോട് ചേർന്നുള്ള കിണറ്റിലേക്ക് ഓട്ടോ മറിഞ്ഞെങ്കിലും ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. രണ്ടത്താണി സ്വദേശി അഷ്റഫാണ് ഓട്ടോ ഓടിച്ചിരുന്നത്. മത്സ്യ കച്ചവടം നടത്തുന്ന വാഹനമാണിത്.
#Goodsauto #falls #well #losingcontrol #driver #survives
