ഞെട്ടൽ മാറാതെ നാട്ടുകാർ; വയോധികയുടെ മൃതദേഹം കഴുത്തും കൈഞരമ്പും മുറിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹതയെന്ന് പൊലീസ്

ഞെട്ടൽ മാറാതെ നാട്ടുകാർ; വയോധികയുടെ മൃതദേഹം കഴുത്തും കൈഞരമ്പും മുറിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹതയെന്ന് പൊലീസ്
Apr 21, 2025 08:27 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com) തിരുവമ്പാടി ആനക്കാംപൊയിലില്‍ വയോധികയുടെ മൃതദേഹം കഴുത്ത് മുറിച്ചും കൈഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടല്‍ മാറാതെ നാട്. ഓടപൊയില്‍ കരിമ്പിന്‍ പുരയിടത്തില്‍ റോസമ്മ(72)യുടെ മൃതദേഹമാണ് ഇന്ന് രാവിലെ വീടിനോട് ചേര്‍ന്ന തൊഴുത്തില്‍ കണ്ടെത്തിയത്.

തൊഴുത്തില്‍ കസേരയില്‍ ഇരിക്കുന്ന തരത്തില്‍ കണ്ടെത്തിയ മൃതദേഹത്തില്‍ കഴുത്തിലും കൈയ്യിലും മുറിവുകളുണ്ടായിരുന്നു. കൈ ഞരമ്പ് മുറിച്ച നിലയിലാണ്.

അതേസമയം ഇവര്‍ ആസിഡ് കഴിച്ചിരുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് രാവിലെ പ്രഭാത ഭക്ഷണം കഴിക്കുന്നതിനായി റോസമ്മയെ വീട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ മുറിയില്‍ രക്തം കാണുകയായിരുന്നു.

ഇതോടെ വീടും പരിസരവും പരിശോധിച്ചപ്പോഴാണ് തൊഴുത്തില്‍ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രിയില്‍ മരണം സംഭവിച്ചുവെന്നാണ് കരുതുന്നത്. അപ്രതീക്ഷിതമായെത്തിയ മരണ വാര്‍ത്തയില്‍ നാടൊന്നാകെ ഞെട്ടലിലാണ്.

മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ തിരുവമ്പാടി പോലീസിനൊപ്പം ഫിംഗര്‍പ്രിന്റ് അധികൃതരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മാറ്റിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പാെലീസ് അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

#policesuspect #mystery #kozhikode #thiruvambady

Next TV

Related Stories
കോഴിക്കോട് പേരാമ്പ്രയിലെ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ പുഴു; ഹോട്ടലിന് പൂട്ടിട്ട് ആരോഗ്യ വകുപ്പ്

Apr 21, 2025 10:31 PM

കോഴിക്കോട് പേരാമ്പ്രയിലെ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ പുഴു; ഹോട്ടലിന് പൂട്ടിട്ട് ആരോഗ്യ വകുപ്പ്

ആരോഗ്യ വകുപ്പ് അധികൃതർ ഹോട്ടലിലെത്തി പരിശോധന നടത്തുകയും ഹോട്ടൽ തത്ക്കാലത്തേക്ക് അടയ്ക്കാൻ നിർദ്ദേശം...

Read More >>
കോഴിക്കോട് വീട്ടിൽ അതിക്രമിച്ച കയറി ഉലക്ക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു; പ്രതി അറസ്റ്റിൽ

Apr 21, 2025 10:24 PM

കോഴിക്കോട് വീട്ടിൽ അതിക്രമിച്ച കയറി ഉലക്ക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു; പ്രതി അറസ്റ്റിൽ

കേസിലെ കൂട്ടുപ്രതിയെ കൂടി ഇനി പിടികൂടാനുണ്ട് കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ്...

Read More >>
മനസ്സാക്ഷിയെ ഞെട്ടിക്കുന്നത്,  നാലര പവൻ മാലയ്ക്കായി അരുംകൊല; വിനീത കൊലക്കേസില്‍ ശിക്ഷാവിധി 24-ന്

Apr 21, 2025 10:14 PM

മനസ്സാക്ഷിയെ ഞെട്ടിക്കുന്നത്, നാലര പവൻ മാലയ്ക്കായി അരുംകൊല; വിനീത കൊലക്കേസില്‍ ശിക്ഷാവിധി 24-ന്

ജീവപര്യന്തം ശിക്ഷ നൽകിയൽ ശിക്ഷാ ഇളവ് നേടി പ്രതി സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലെന്ന് ഉറപ്പ്...

Read More >>
 ബസ് കാത്തുനിന്ന അച്ഛനെയും മകനെയും മർദ്ദിച്ച സംഭവം; എസ്ഐക്ക് സസ്പെൻഷൻ

Apr 21, 2025 10:02 PM

ബസ് കാത്തുനിന്ന അച്ഛനെയും മകനെയും മർദ്ദിച്ച സംഭവം; എസ്ഐക്ക് സസ്പെൻഷൻ

ട്രാന്‍സ്ജെന്‍ഡേഴ്സിനെ ആക്രമിച്ചെന്നും എസ്ഐക്കെതിരെ...

Read More >>
Top Stories