തൃശൂര്‍: (www.truevisionnews.com) കേരളത്തിന് പുറത്ത് ക്രൈസ്തവരെ അക്രമിക്കുകയും വംശഹത്യക്ക് തയ്യാറെടുക്കുകയും എന്നാല്‍ കേരളത്തിൽ സ്‌നേഹം കാണിക്കുകയും ചെയ്യുന്ന സംഘ്പരിവാർ നപടി ജനത്തിന് മനസിലായിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ടി.എന്‍ പ്രതാപന്‍.

അഹമ്മദാബാദിൽ ഈസ്റ്റർ ആഘോഷത്തിൽ പള്ളിയിൽ കയറി അതിക്രമം കാട്ടിയ ഏറ്റവും ഒടുവിലത്തെ സംഘ്പരിവാർ നടപടിയെ ചൂണ്ടിക്കാട്ടിയായിരുന്നു തല്ലലും തലോടലും ഒരുമിച്ചുവേണ്ടെന്ന് ടി.എൻ പ്രതാപൻ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കിയത്.
വിശേഷ ദിവസങ്ങളിൽ വിശ്വാസികളെ അക്രമിച്ചും മതാചാരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയും സംഘ്പരിവാർ ഒരു നരകരാജ്യം നിർമ്മിക്കുകയാണെന്നും പ്രതാപന്‍ പറഞ്ഞു.
'' ഒഡീഷയിലെ ബിജെപി സർക്കാർ, ഗ്രഹാം സ്റ്റെയിനിനെയും കുട്ടികളെയും പച്ചക്ക് കത്തിച്ചു കൊന്ന ഭീകരനെ ‘നല്ല നടപ്പിന്’ തുറന്നുവിട്ടത് കഴിഞ്ഞ ദിവസമാണ്. ആട്ടിൻ തോലിട്ട കഴുതപ്പുലികളാണ് ഇവിടുത്തെ സംഘ്പരിവാറുകാർ. അവസരം വന്നാൽ ബാബാ ബജ്‌രംഗി ആവാൻ നിൽക്കുന്ന മുന്നമാരാണ് ഇവർ. കരുതിയിരിക്കുക''- പ്രതാപന്‍ എഴുതുന്നു.
#SanghParivar #members #who #BabaBajrangi #beaten #beaten #together #TNPrathapan
