ഭാ​ര്യാമാ​താ​വ് കു​ളിക്കുന്നത് മൊ​ബൈ​ലി​ൽ ചി​ത്രീ​ക​രി​ച്ചു; യു​വാ​വ് അ​റ​സ്റ്റി​ൽ

ഭാ​ര്യാമാ​താ​വ് കു​ളിക്കുന്നത് മൊ​ബൈ​ലി​ൽ ചി​ത്രീ​ക​രി​ച്ചു; യു​വാ​വ് അ​റ​സ്റ്റി​ൽ
Apr 20, 2025 10:43 AM | By VIPIN P V

കാ​ഞ്ഞ​ങ്ങാ​ട്: (www.truevisionnews.com) ഭാ​ര്യാമാ​താ​വ് കു​ളി​ക്കു​ന്ന​ത് മൊ​ബൈ​ൽ കാ​മ​റ​യി​ൽ ചി​ത്രീ​ക​രി​ച്ച യു​വാ​വി​നെ രാ​ജ​പു​രം പൊലീസ് അ​റ​സ്റ്റ് ചെ​യ്തു. രാ​ജ​പു​രം പൊ​ലീ​സ് പ​രി​ധി​യി​ൽ ചു​ള്ളി​ക്ക​ര​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന 35 കാ​ര​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഐ.​ടി ആ​ക്ട് ഉ​ൾ​പ്പെ​ടെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം പ്ര​തി​യു​ടെ പേ​രി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. പ്ര​തി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്.

പ്ര​തി​യു​ടെ വീ​ട്ടി​ൽ​നി​ന്നും 20 കി​ലോ​മീ​റ്റ​ർ ദൂ​രെ​യാ​ണ് ഭാ​ര്യാ വീ​ട്. ഭാ​ര്യാ വീ​ട്ടി​ലെ​ത്തി​യ പ്ര​തി 60 വ​യ​സ്സ് പ്രാ​യ​മു​ള്ള ഭാ​ര്യാമാ​താ​വ് കു​ളി​ക്കു​ന്ന​ത് ചി​ത്രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി കാ​മ​റ കു​ളി​മു​റി​യി​ൽ ഒ​ളി​പ്പി​ച്ചാ​ണോ പ​ക​ർ​ത്തി​യ​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല.

കു​ളി​ക്കു​ന്ന രം​ഗം ചി​ത്രീ​ക​രി​ച്ച​ത് പ്ര​തി ഭാ​ര്യാ മാ​താ​വി​ന്‍റെ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക് അ​യ​ച്ചു കൊ​ടു​ത്ത് യൂ ടൂബി​ലി​ടു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. അ​പ്പോ​ൾ മാ​ത്ര​മാ​ണ് വീ​ട്ട​മ്മ സം​ഭ​വം അ​റി​യു​ന്ന​ത്.

തു​ട​ർ​ന്ന് വീ​ട്ട​മ്മ പൊ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. 10 വ​ർ​ഷം മു​മ്പ് ന​ട​ന്ന ആ​സി​ഡ് ആ​ക്ര​മ​ണ കേ​സി​ൽ യു​വാ​വ് പ്ര​തി​യാ​യി​ട്ടു​ണ്ട്. പ്ര​തി​യെ ഹോ​സ്ദു​ർ​ഗ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

#Man #arrested #filming #wife #bathing #mobilephone

Next TV

Related Stories
യുവ മുഖം; എസ് സതീഷ് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി

Apr 20, 2025 12:31 PM

യുവ മുഖം; എസ് സതീഷ് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി

എസ്എഫ്ഐയിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ എസ് സതീഷ് ഡിവൈഎഫ്ഐയുടെ സംസ്ഥാന...

Read More >>
ലഹരിക്കായി രക്തസമ്മർദ്ദം ഉയർത്തുന്നതിന് ഉപയോഗിക്കുന്ന മരുന്ന്, കൊറിയർ വഴി കടത്ത്;  പിടികൂടിയത് വൻ ശേഖരം

Apr 20, 2025 12:24 PM

ലഹരിക്കായി രക്തസമ്മർദ്ദം ഉയർത്തുന്നതിന് ഉപയോഗിക്കുന്ന മരുന്ന്, കൊറിയർ വഴി കടത്ത്; പിടികൂടിയത് വൻ ശേഖരം

ഇയാളുടെ പേരിൽ എത്തിയ കൊറിയർ പരിശോധിച്ചതിൽ നിന്നാണ് ആമ്പ്യൂളുകൾ...

Read More >>
ഒപ്പമിരുന്ന് അത്താഴം കഴിച്ചവരാണ് യേശുവിനെ ഒറ്റിയത്; പി പി ദിവ്യയുടെ ഈസ്റ്റർ സന്ദേശം ചർച്ചയാകുന്നു

Apr 20, 2025 12:23 PM

ഒപ്പമിരുന്ന് അത്താഴം കഴിച്ചവരാണ് യേശുവിനെ ഒറ്റിയത്; പി പി ദിവ്യയുടെ ഈസ്റ്റർ സന്ദേശം ചർച്ചയാകുന്നു

നിലപാടുകളുടെ പേരിൽ കുരിശിലേറ്റാലും ഉയിർത്തെഴുന്നേൽക്കപ്പെടുക തന്നെ ചെയ്യും....

Read More >>
ആസ്വാദനക്കുറിപ്പ് എഴുതാൻ കുട്ടികൾക്ക് നൽകിയത് ഭീതിതമായ വീഡിയോ, ചലച്ചിത്ര അക്കാദമിക്കെതിരെ വിമർശനം

Apr 20, 2025 12:18 PM

ആസ്വാദനക്കുറിപ്പ് എഴുതാൻ കുട്ടികൾക്ക് നൽകിയത് ഭീതിതമായ വീഡിയോ, ചലച്ചിത്ര അക്കാദമിക്കെതിരെ വിമർശനം

ദൃശ്യത്തിനെതിരെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുൾപ്പെടെ രം​ഗത്തെത്തി....

Read More >>
കോഴിക്കോട് വില്ല്യാപ്പള്ളിൽ പേടിഎം വഴി ലക്ഷങ്ങൾ തട്ടിയ സംഭവം; പ്രതിക്കെതിരെ കൂടുതൽ പരാതിയുമായി കച്ചവടക്കാർ

Apr 20, 2025 11:24 AM

കോഴിക്കോട് വില്ല്യാപ്പള്ളിൽ പേടിഎം വഴി ലക്ഷങ്ങൾ തട്ടിയ സംഭവം; പ്രതിക്കെതിരെ കൂടുതൽ പരാതിയുമായി കച്ചവടക്കാർ

വില്യാപ്പള്ളി ടൗൺ, അമരാവതി എന്നിവിടങ്ങളിലെ മൂന്നോളം കടക്കാരുടെ പരാതിയിലാണ് വടകര പോലിസ് ഇക്കഴിഞ്ഞ ബുധനാഴ്‌ച വടകര പോലിസ് റാഷിദിനെ അറസ്റ്റ്...

Read More >>
Top Stories