ന്യൂഡല്‍ഹി: (www.truevisionnews.com) മദ്യലഹരിയില്‍ ഭാര്യയുടെ വിരല്‍ കടിച്ചെടുത്ത ഭര്‍ത്താവ് അറസ്റ്റില്‍. നോയിഡ സെക്ടര്‍ 12-ല്‍ താമസിക്കുന്ന അനൂപ് മഞ്ചന്തയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി പത്തുമണിയോടെ മദ്യപിച്ച് വീട്ടിലെത്തിയ അനൂപ് ഭാര്യയുമായി വഴക്കുണ്ടാക്കുകയും ഭാര്യയെ മര്‍ദിക്കുകയുംചെയ്തു.
ഇതിനിടെയാണ് ഭാര്യയുടെ ഇടതുകൈയിലെ വിരല്‍ കടിച്ചെടുത്തത്. കടിയേറ്റ് വിരല്‍ കൈപ്പത്തിയില്‍നിന്ന് വേര്‍പ്പെട്ടു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി കഴിഞ്ഞദിവസമാണ് പോലീസില്‍ പരാതി നല്‍കിയത്.
#Man #arrested #biting #wife #finger #drunk
