മലപ്പുറം: (truevisionnews.com) എടക്കരയിൽ മദ്യലഹരിയിൽ പൊലീസിനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത യുവാവിനെ പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കി അറസ്റ്റ് ചെയ്തു. എടക്കര കാക്കപരത സ്വദേശി സുഹൈറാണ് അറസ്റ്റിലായത്.

വ്യാഴാഴ്ച്ച സുഹൈറിനെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുന്ന ദൃശ്യം പുറത്ത് വന്നു. നേരത്തെ കഞ്ചാവ് കേസിലും അടിപിടി കേസിലും പ്രതിയാണ് സുഹൈർ.
#drunk #man #attacked #police #forcibly #subdued #youngman
