പ്രതീക്ഷയും സ്വപ്നവും അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി; വനിത സിപിഒ റാങ്ക് ലിസ്റ്റിന്‍റെ കാലാവധി ഇന്ന് അവസാനിക്കും

പ്രതീക്ഷയും സ്വപ്നവും അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി; വനിത സിപിഒ റാങ്ക് ലിസ്റ്റിന്‍റെ കാലാവധി ഇന്ന് അവസാനിക്കും
Apr 19, 2025 07:01 AM | By Anjali M T

തിരുവനന്തപുരം:(www.truevisionnews.com) വനിത സിപിഒ റാങ്ക് ഹോൾഡർമാരുടെ ലിസ്റ്റിന്റെ കാലാവധി ഇന്ന് രാത്രി 12ന് അവസാനിക്കും. പൊലീസാകാന്‍ കൊതിച്ച്, പരീക്ഷകളെല്ലാം പാസായിട്ടും കഴിഞ്ഞ 18 ദിവസമായി ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ സ്വയം വേദനിപ്പിച്ച് പ്രതിഷേധിക്കേണ്ട അവസ്ഥയിലായിരുന്നു ഇവർക്ക്. എന്നാൽ സമരമുറകൾ പലതും പരീക്ഷിച്ചിട്ടും സർക്കാർ കണ്ണ് തുറന്നില്ല.

ഇന്ന് ഇനി റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്നതോടെ 600 ലധികം ഉദ്യോഗാർഥികളുടെ പ്രതീക്ഷയും സ്വപ്നവുമാണ് അവസാനിക്കുന്നത്. ഇതിനിടെയാണ് പോക്സോ വിഭാഗത്തിൽ വന്ന 300ൽ 28ഉം പൊലീസ് അക്കാദമിയിൽനിന്നു പോയ 13ഉം ജോലിയില്‍ പ്രവേശിക്കാത്ത 4 ഒഴിവിലേക്കും ഉൾപ്പടെ 45 പേർക്ക് കൂടി നിയമന ശിപാർശ ലഭിച്ചു.

ഇതോടെ 967 പേരുള്ള ലിസ്റ്റിൽ നിന്നും 337 പേർക്കാണ് ജോലി ലഭിച്ചത്. അർഹതയുള്ളവർക്കെല്ലാം നിയമനം നൽകിയെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ കടുത്ത പ്രതിഷേധവും ഉദ്യോഗാർഥികൾക്കുണ്ട്.



#Hopes #dreams #women #CPO #rank-list #expire #today

Next TV

Related Stories
Top Stories










Entertainment News