'കുട്ടിയുടെ നേർക്ക് കുരച്ചു';അയൽവാസിയുടെ വളർത്തുനായയെ യുവാവ് കാറിൽ കെട്ടിവലിച്ചു, മിണ്ടാപ്രാണിയോട് ക്രൂരത

'കുട്ടിയുടെ നേർക്ക് കുരച്ചു';അയൽവാസിയുടെ വളർത്തുനായയെ യുവാവ് കാറിൽ കെട്ടിവലിച്ചു, മിണ്ടാപ്രാണിയോട് ക്രൂരത
Apr 18, 2025 08:54 PM | By VIPIN P V

ലഖ്നൗ: (www.truevisionnews.com) കുട്ടിയുടെ നേർക്ക് കുരച്ച നായയെ യുവാവ് ക്രൂരമായി ഉപദ്രവിക്കുകയും കാറിൽ കെട്ടിവലിക്കുകയും ചെയ്തതായി പരാതി. ഉത്തര്‍ പ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം.

ഡങ്കൗറിൽ അയൽവാസിയുടെ വീടിന് പുറത്ത് കെട്ടിയിട്ടിരുന്ന നായ കുട്ടിയുടെ നേർക്ക് കുരച്ചു എന്നാരോപിച്ചാണ് യുവാവ് ആക്രമണം നടത്തിയത്. നായ കുട്ടിയുടെ നേർക്ക് കുരച്ചുചാടിയതോടെ കുട്ടി പേടിച്ചെന്നും പിന്നോട്ട് മാറിയപ്പോൾ വീണ് പരിക്കേൽക്കുകയും ചെയ്തെന്നാണ് യുവാവ് പറയുന്നത്.

ഇതിൽ പ്രകോപിതനായ ഇയാൾ നായയെ വടികൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. നായയ്ക്ക് ​ഗുരുതരമായി പരിക്കേറ്റിട്ടിണ്ട്. അടിച്ച് പരിക്കേൽപ്പിച്ചതിന് പിന്നാലെ അയൽവാസി നായയെ കാറിൽ കെട്ടി മൂന്ന് കിലോമീറ്ററോളം വലിച്ചിഴച്ചതായി വളർത്തുനായയുടെ ഉടമ സുധീർ ഇൻഡോറിയ പറഞ്ഞു. ​

ഗുരുതര മുറിവുകളുള്ള നായയെ ഉടൻ തന്നെ പ്രാദേശിക മൃഗാശുപത്രിയിലേക്ക് കൊണ്ടുപോയി. ഇപ്പോഴും ചികിത്സ തുടരുകയാണ്. പൊലീസിൽ പരാതിപ്പെട്ടാൽ കൊല്ലുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയതായും ഉടമ പറഞ്ഞു.

സംഭവത്തിൽ യുവാവിനെതിരെ ഡങ്കൗർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചതായും ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും നോയിഡ പോലീസിന്റെ മീഡിയ സെൽ അറിയിച്ചു.

#Barked #child #Youngman #dragged #neighbor #petdog #cruelty #silent #animal

Next TV

Related Stories
കണ്ണില്ലാത്ത ക്രൂരത; നഖങ്ങൾ പറിച്ചെടുത്തു, ശരീരത്തിൽ ഷോക്കടിപ്പിച്ചു, തൊഴിലുടമയുടെ മർദ്ദനം വിവരിച്ച് തൊഴിലാളികൾ

Apr 19, 2025 04:13 PM

കണ്ണില്ലാത്ത ക്രൂരത; നഖങ്ങൾ പറിച്ചെടുത്തു, ശരീരത്തിൽ ഷോക്കടിപ്പിച്ചു, തൊഴിലുടമയുടെ മർദ്ദനം വിവരിച്ച് തൊഴിലാളികൾ

തൊഴിൽ പീഡനത്തിനിരയായ രണ്ട് പേർ രക്ഷപ്പെട്ട് അവരുടെ ജന്മനാട്ടിൽ എത്തി ഗുലാബ്പുര പൊലീസ് സ്റ്റേഷനിൽ പരാതി...

Read More >>
പെരുമ്പാമ്പിനെ തിന്ന കടുവക്ക് പണി കിട്ടി, ആകെ വെപ്രാളം, ഛർദ്ദി; സഞ്ചാരികൾ പകർത്തിയ വീഡിയോ വൈറൽ

Apr 19, 2025 03:53 PM

പെരുമ്പാമ്പിനെ തിന്ന കടുവക്ക് പണി കിട്ടി, ആകെ വെപ്രാളം, ഛർദ്ദി; സഞ്ചാരികൾ പകർത്തിയ വീഡിയോ വൈറൽ

കടുവയെ വിനോദസഞ്ചാരികൾക്കടുത്ത് കണ്ട വിഷയത്തിൽ ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നതിനായി ഡ്രൈവർമാരുടെയും ഗൈഡുകളുടെയും അടിയന്തര യോഗം...

Read More >>
പരീക്ഷക്കെത്തിയ വിദ്യാർത്ഥികളോട് പൂണുലും കൈയ്യിലെ ചരടും അഴിക്കാൻ ആവശ്യം; കേസെടുത്ത് പൊലീസ്

Apr 19, 2025 01:47 PM

പരീക്ഷക്കെത്തിയ വിദ്യാർത്ഥികളോട് പൂണുലും കൈയ്യിലെ ചരടും അഴിക്കാൻ ആവശ്യം; കേസെടുത്ത് പൊലീസ്

വിദ്യാർത്ഥിയും പൊലീസിനെയും വിദ്യാഭ്യാസ വകുപ്പിനെയും പരാതിയുമായി...

Read More >>
കോം​ഗോ ന​ദിയിൽ 500 പേരുമായി പോയ ബോട്ടിന് തീപിടിച്ചു, 143 പേർ മരിച്ചു,

Apr 19, 2025 01:38 PM

കോം​ഗോ ന​ദിയിൽ 500 പേരുമായി പോയ ബോട്ടിന് തീപിടിച്ചു, 143 പേർ മരിച്ചു,

മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണെന്ന് പാർലമെന്റ് അംഗം ജോസഫിൻ-പസിഫിക് ലോകുമു പറഞ്ഞു....

Read More >>
വൻ ലഹരിവേട്ട; 71 കോടി രൂപയുടെ ലഹരി വസ്തുക്കൾ കണ്ടെത്തി

Apr 19, 2025 12:39 PM

വൻ ലഹരിവേട്ട; 71 കോടി രൂപയുടെ ലഹരി വസ്തുക്കൾ കണ്ടെത്തി

എസ്‌ടി‌എഫ് മേധാവി പാർത്ഥസാരഥി മഹന്തയാണ് ഓപ്പറേഷന് നേതൃത്വം...

Read More >>
സ്കൂൾ വിദ്യാർത്ഥികൾക്ക് മദ്യം നൽകാൻ ശ്രമിച്ച സംഭവം; അധ്യാപകന്  സസ്പെന്ഷൻ

Apr 19, 2025 12:36 PM

സ്കൂൾ വിദ്യാർത്ഥികൾക്ക് മദ്യം നൽകാൻ ശ്രമിച്ച സംഭവം; അധ്യാപകന് സസ്പെന്ഷൻ

ജില്ലാ കളക്ടർ ദിലീപ് കുമാർ യാദവ് അധ്യാപകനെതിരെ നടപടിയെടുക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസറോട്...

Read More >>
Top Stories