വടകരയില്‍ ലിഫ്റ്റില്‍ കുടുങ്ങി അഞ്ചു പേര്‍; പിന്നാലെ ശ്വാസം മുട്ടൽ, ഒടുവിൽ തുണയായി അഗ്‌നിരക്ഷാസേന

വടകരയില്‍ ലിഫ്റ്റില്‍ കുടുങ്ങി അഞ്ചു പേര്‍; പിന്നാലെ ശ്വാസം മുട്ടൽ, ഒടുവിൽ തുണയായി അഗ്‌നിരക്ഷാസേന
Apr 18, 2025 04:06 PM | By VIPIN P V

വടകര(കോഴിക്കോട്): (www.truevisionnews.com) വടകരയിൽ ലിഫ്റ്റിൽ കുടുങ്ങിയ അഞ്ച് പേരെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. ടൗൺഹാളിന് സമീപത്തെ ഓറഞ്ച് സൂപ്പർമാർക്കറ്റിലെ ലിഫ്റ്റിലാണ് സുഹൃത്തുക്കളായ ജയേഷ് വി.എം നാരായണ നഗർ, വിനോദ് അറക്കിലാട്, സിബി പഴങ്കാവ്, മുരളീധരൻ പതിയാരക്കര, ജഗന്നാഥൻ ഇരിങ്ങൽ എന്നിവരാണ് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെ കുടുങ്ങിയത്.

ലിഫ്റ്റിൽ അകപ്പെട്ട ഇവർക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടത് സ്ഥിതി സങ്കീർണമാക്കി. സൂപ്പർ മാർക്കറ്റിലെ ജീവനക്കാരൻ ലിഫ്റ്റ് കീ ഉപയോഗിച്ച് ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ ഫയർഫോഴ്സിന്റെ സഹായം തേടുകയായിരുന്നു.

ലിഫ്റ്റിൽ കുടുങ്ങിയവരിൽ മുരളീധരൻ വടകര ഫയർ സ്റ്റേഷനിലേക്ക് വിളിച്ചതിനു പിന്നാലെ അഗ്‌നിരക്ഷാസേന കുതിച്ചെത്തി രക്ഷാപ്രവർത്തനം നടത്തി ലിഫ്റ്റ് കീ ഉപയോഗിച്ച് ഡോർ മുഴുവനും തുറന്നു രക്ഷാപ്രവർത്തനം സാധ്യമാകാത്തതിനാൽ ഹൈഡ്രോളിക് സ്‌പ്രഡർ ഉപയോഗിച്ച് ഡോർ വിടർത്തി ഓരോ ആളുകളെയായി സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു.

അഞ്ച് പേർ ഒന്നിച്ച് ലിഫ്റ്റിൽ അകപ്പെട്ടതിനാൽ അല്പസമയം കൊണ്ട് തന്നെ ശ്വാസംമുട്ടൽ അനുഭവപ്പെട്ട് തുടങ്ങിയിരുന്നു. കൃത്യസമയത്ത് രക്ഷാപ്രവർത്തനം നടന്നതിനാൽ അപകട നിലയിലേക്ക് കാര്യങ്ങൾ എത്തിയില്ല.

വടകര അഗ്‌നിരക്ഷാ നിലയത്തിൽ നിന്നു സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സി.കെ ഷൈജേഷിന്റെ നേതൃത്വത്തിൽ റാഷിദ് എം.ടി, മനോജ് കിഴക്കേക്കര, ഷിജേഷ് ടി, സിബിഷാൽ പി.ടി, സഹീർ പി.എം, സാരംഗ് എസ്.ആർ, സന്തോഷ് കെ എന്നിവർ ചേർന്നാണ് രക്ഷപ്രവർത്തനം നടത്തിയത്.

#Five #people #stuck #lift #Vadakara #suffocation #Finally #rescued #firebrigade

Next TV

Related Stories
സബ് ഇന്‍സ്‌പെക്ടറെ കാണ്മാനില്ലന്ന് പരാതി

Apr 19, 2025 03:17 PM

സബ് ഇന്‍സ്‌പെക്ടറെ കാണ്മാനില്ലന്ന് പരാതി

ഇന്നലെ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിക്ക് എത്തിയിരുന്നു....

Read More >>
തലശ്ശേരിയിൽ താൽക്കാലിക ജീവനക്കാരൻ പോസ്റ്റാഫീസ് കെട്ടിടത്തിൽ  തൂങ്ങി മരിച്ച  നിലയിൽ

Apr 19, 2025 02:19 PM

തലശ്ശേരിയിൽ താൽക്കാലിക ജീവനക്കാരൻ പോസ്റ്റാഫീസ് കെട്ടിടത്തിൽ  തൂങ്ങി മരിച്ച നിലയിൽ

കഴിഞ്ഞ 30 ൽ ഏറെ വർഷങ്ങളായി ഗംഗാധരൻ പോസ്റ്റാഫീസിൽ താൽക്കാലിക ജീവനക്കാരനാണ്....

Read More >>
ബൈക്ക് നിയന്ത്രണം വിട്ട് ഭിത്തിയിലിടിച്ച് 40 അടി താഴ്ചയിലേക്ക് വീണു; ദാരുണാന്ത്യം

Apr 19, 2025 02:14 PM

ബൈക്ക് നിയന്ത്രണം വിട്ട് ഭിത്തിയിലിടിച്ച് 40 അടി താഴ്ചയിലേക്ക് വീണു; ദാരുണാന്ത്യം

നിർമ്മാണ തൊഴിലാളിയാണ് മരിച്ച മഹേഷ്. കഴക്കൂട്ടം - കാരോട് ബൈപ്പാസിലാണ്...

Read More >>
വടകരയിൽ ട്രെയിൻ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാൻ ശ്രമിച്ച വിദ്യാർത്ഥി പിടിയിൽ

Apr 19, 2025 01:39 PM

വടകരയിൽ ട്രെയിൻ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാൻ ശ്രമിച്ച വിദ്യാർത്ഥി പിടിയിൽ

പിന്നാലെ ഓടിയ ജീവനക്കാരും റെയിൽവേ പോലീസും ചേർന്ന് വിദ്യാർത്ഥിയെ...

Read More >>
'ദിവ്യക്ക് അറിവുണ്ട്, തിരിച്ചറിവില്ല,  ദിവ്യ ഐഎഎസ് ഉദ്യോഗസ്ഥ എന്ന നിലയ്ക്കുള്ള ലക്ഷ്മണരേഖ കടന്നു' - പി ജെ കുര്യൻ

Apr 19, 2025 12:48 PM

'ദിവ്യക്ക് അറിവുണ്ട്, തിരിച്ചറിവില്ല, ദിവ്യ ഐഎഎസ് ഉദ്യോഗസ്ഥ എന്ന നിലയ്ക്കുള്ള ലക്ഷ്മണരേഖ കടന്നു' - പി ജെ കുര്യൻ

ഭരണവർഗം മാത്രമാണോ കുടുംബം. ബാക്കിയുള്ളവരൊക്കെ കുടുംബത്തിന് പുറത്താണോ. വികലമായ കാഴ്ചപ്പാട് ആണതെന്നും പി ജെ കുര്യൻ...

Read More >>
Top Stories