'ആവശ്യങ്ങൾ അംഗീകരിക്കാതെ സസ്‌പെൻഷൻ പിൻവലിക്കേണ്ട'; വീണ്ടും വിവാദ പോസ്റ്റുമായി എൻ.പ്രശാന്ത്

'ആവശ്യങ്ങൾ അംഗീകരിക്കാതെ സസ്‌പെൻഷൻ പിൻവലിക്കേണ്ട'; വീണ്ടും വിവാദ പോസ്റ്റുമായി എൻ.പ്രശാന്ത്
Apr 17, 2025 09:45 AM | By Anjali M T

തിരുവനന്തപുരം:(truevisionnews.com) ഹിയറിങ്ങിൽ ചീഫ് സെക്രട്ടറിയോട് പറഞ്ഞ കാര്യങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ച് എൻ പ്രശാന്ത് ഐഎഎസ്. മുൻ ആവശ്യങ്ങൾ ഹിയറിങ്ങിൽ പ്രശാന്ത് ആവർത്തിച്ചു.'ഐഎഎസ് ഉദ്യോഗസ്ഥരായ ⁠ഡോ. ജയതിലകിനും ഗോപാലകൃഷ്ണനും മാതൃഭൂമിക്കും എതിരെ ക്രിമിനൽ ഗൂഢാലോചനയും, വ്യാജരേഖ സൃഷ്ടിക്കലും, സർക്കാർ രേഖയിൽ കൃത്രിമം കാണിക്കലും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് കേസെടുക്കണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ അന്വേഷണം നടത്താതെ അവസാനിപ്പിക്കണം. ഞാനിതുവരെ സർക്കാറിനെതിരെ ഒരു കേസും കൊടുത്തിട്ടില്ല. അതിന്‌ ദയവായി സാഹചര്യം ഒരുക്കരുത്‌.ഇവയൊന്നും പരിഹരിക്കാതെ എന്റെ സസ്പെൻഷൻ തിരക്കിട്ട് പിൻവലിക്കണമെന്ന് യാതൊരു നിർബന്ധവും ഇല്ല. സർക്കാർ സംവിധാനങ്ങൾക്ക്‌ പുറത്ത്‌ ശ്വാസം മുട്ടാൻ ഞാൻ ഗോപാലകൃഷ്ണനല്ല'. തടഞ്ഞുവച്ചിരിക്കുന്ന പ്രമോഷൻ ഉടനടി നൽകണമെന്നും ഇക്കാര്യങ്ങള്‍ പരിഹരിക്കാതെ സസ്പെൻഷൻ പിൻവലിക്കേണ്ട എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

എൻ.പ്രശാന്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഇന്നത്തെ ഹിയറിങ്ങിന്റെ വിശേഷങ്ങൾ ചോദിച്ച് വന്ന അനവധി മെസേജുകൾക്കും കോളുകൾക്കും മറുപടി ഇടാൻ സാധിക്കാത്ത വിധം തിരക്കിലായിപ്പോയി. വിശദമായ കുറിപ്പിടാൻ ശ്രമിക്കാം. ഹിയറിങ്ങിൽ പറഞ്ഞതിന്റെ സാരാംശം ഇത്രയാണ്:

1. ആറ് മാസത്തിൽ തീർപ്പാക്കണമെന്ന് നിയമമുണ്ടായിരിക്കെ മൂന്ന് വർഷമായിട്ടും ഫയൽ പൂഴ്ത്തി വെച്ച്‌, അതിന്റെ പേരിൽ 2022 മുതൽ അകാരണമായും നിയമവിരുദ്ധമായും തടഞ്ഞ് വെച്ച എന്റെ പ്രമോഷൻ ഉടനടി നൽകണം. ഓരോ ഫയലും ഓരോ ജീവനെടുക്കാനുള്ള അവസരമായി കാണരുത്‌.

2. ⁠ഭരണഘടനാ വിരുദ്ധമായും അഖിലേന്ത്യാ സർവ്വീസ് ചട്ടങ്ങൾക്ക് വിരുദ്ധമായും ഫേസ് ബുക്ക് പോസ്റ്റിന്റെ പേരിൽ വീണ്ടുമൊരു അന്വേഷണം തുടങ്ങാൻ ശ്രമിക്കാതെ ഈ പ്രഹസനം ഇവിടെ അവസാനിപ്പിക്കണം.

3. ⁠ഡോ. ജയതിലകിനും ഗോപാലകൃഷ്ണനും മാതൃഭൂമിക്കും എതിരെ ക്രിമിനൽ ഗൂഢാലോചനയും, വ്യാജരേഖ സൃഷ്ടിക്കലും, സർക്കാർ രേഖയിൽ കൃത്രിമം കാണിക്കലും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് കേസെടുക്കണം.

4. ചട്ടങ്ങളും നിയമങ്ങളും സർക്കാറിന് ബാധകമാണ്. അതിന് വിപരീതമായി പ്രവർത്തിച്ചിട്ട് "ന്നാ താൻ പോയി കേസ് കൊട്" എന്ന് പറയുന്നത് നീതിയുക്തമായ ഭരണസംവിധാനത്തിന് ഭൂഷണമല്ല. ഞാനിതുവരെ സർക്കാറിനെതിരെ ഒരു കേസും കൊടുത്തിട്ടില്ല. അതിന്‌ ദയവായി സാഹചര്യം ഒരുക്കരുത്‌.

5. ഇവയൊന്നും പരിഹരിക്കാതെ എന്റെ സസ്പെൻഷൻ തിരക്കിട്ട് പിൻവലിക്കണമെന്ന് യാതൊരു നിർബന്ധവും ഇല്ല. സർക്കാർ സംവിധാനങ്ങൾക്ക്‌ പുറത്ത്‌ ശ്വാസം മുട്ടാൻ ഞാൻ ഗോപാലകൃഷ്ണനല്ല.



#Suspension#lifted #demands#N-Prashanth #controversial #post

Next TV

Related Stories
നാല് വയസ്സുകാരൻ്റെ ദാരുണ മരണം; നെറ്റിയിലും തലയിലും ആഴത്തിൽ മുറിവുകൾ, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Apr 19, 2025 09:09 AM

നാല് വയസ്സുകാരൻ്റെ ദാരുണ മരണം; നെറ്റിയിലും തലയിലും ആഴത്തിൽ മുറിവുകൾ, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

അടൂര്‍ കടമ്പനാട് സ്വദേശി അഭിറാം ആയിരുന്നു മരിച്ചത്. ഇളകി നില്‍ക്കുകയായിരുന്ന കോണ്‍ക്രീറ്റ് തൂൺ കുട്ടിയുടെ തലയിലേക്ക്...

Read More >>
ജിസ്മോളുടെയും മക്കളുടെയും മൃതദേഹങ്ങൾ ഭർത്താവിൻ്റെ വീട്ടിലെത്തിക്കില്ല; സംസ്കാരം സ്വന്തം നാട്ടിൽ

Apr 19, 2025 08:41 AM

ജിസ്മോളുടെയും മക്കളുടെയും മൃതദേഹങ്ങൾ ഭർത്താവിൻ്റെ വീട്ടിലെത്തിക്കില്ല; സംസ്കാരം സ്വന്തം നാട്ടിൽ

ജിസ് മോളുടെ കുടുംബം നൽകിയ പരാതിയിൽ ഏറ്റുമാനൂർ പൊലിസ് അന്വേഷണം തുടങ്ങി. ഭർത്താവും മാതാവും സഹോദരിയും ചേർന്ന് ജിസ് മോളെ മാനസികമായി...

Read More >>
വടകരയിൽ 23-കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

Apr 19, 2025 08:11 AM

വടകരയിൽ 23-കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

23 വയസായിരുന്നു. ഇന്നലെ രാത്രി 8.10ന് കരിമ്പനപ്പാലത്ത് വെച്ചായിരുന്നു...

Read More >>
Top Stories