അമ്പലത്തിന് സമീപം ദുരൂഹ സാഹചര്യത്തിൽ യുവാവ്; പരിശോധിച്ചപ്പോൾ രക്തസമ്മർദം കൂട്ടാൻ നൽകുന്ന മരുന്ന്

അമ്പലത്തിന് സമീപം ദുരൂഹ സാഹചര്യത്തിൽ യുവാവ്; പരിശോധിച്ചപ്പോൾ രക്തസമ്മർദം കൂട്ടാൻ നൽകുന്ന മരുന്ന്
Apr 17, 2025 08:04 AM | By Jain Rosviya

കോട്ടയം: (truevisionnews.com)കോട്ടയം ഏറ്റുമാനൂരിൽ ഡോക്ടറുടെ കുറിപ്പടിയില്ലാതെ അനധികൃതമായി മരുന്ന് കടത്തിയ യുവാവ് പിടിയിൽ. ആലപ്പുഴ രാമങ്കരി സ്വദേശി സന്തോഷ് മോഹനനാണ് പിടിയിലായത്. പൊലീസ് കസ്റ്റഡിയിലെടുക്കാൻ എത്തിയപ്പോൾ എസ്ഐ അടക്കമുള്ള പൊലീസുകാരെയും പ്രതി ആക്രമിച്ചു.

രക്തസമ്മർദ്ദം കൂട്ടാൻ രോഗികൾക്ക് ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നാണ് സന്തോഷ് മോഹന്‍റെ കൈയ്യിൽ നിന്ന് പൊലീസ് കണ്ടെത്തിയത്. 250 കുപ്പി ആപ്യൂളുകളാണ് ഇയാളുടെ കൈയ്യിലുണ്ടായിരുന്നത്. മുമ്പും ഇത്തരം മരുന്നുകളുമായി ഇയാളെ പൊലീസ് പിടിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഏറ്റുമാനൂർ അമ്പലത്തിന് സമീപം ദുരൂഹ സാഹചര്യത്തിൽ സന്തോഷിനെ കണ്ടതോടെയാണ് പൊലീസ് പരിശോധന നടത്തിയത്. വാഹനം പരിശോധിക്കാൻ പൊലീസ് തുടങ്ങിയതോടെ ഇയാൾ പൊലീസിന് നേരെ ആക്രമം അഴിച്ചുവിട്ടു.

ഏറ്റുമാനൂർ പൊലീസ് സ്റ്റഷനിലെ എസ്ഐ അഖിൽദേവിന് ആക്രമണത്തിൽ പരിക്കേറ്റു. തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ കാറിൽ നിന്നാണ് മരുന്ന് കണ്ടെത്തിയത്.

പിടിച്ചെടുത്ത ആംപ്യൂളുകൾ ഡ്രഗ് കൺട്രോൾ വിഭാഗത്തിന് കൈമാറി. ഇവർ വിശദമായ പരിശോധന നടത്തിയ ശേഷം കേസ് രജിസ്റ്റർ ചെയ്തു. പൊലീസ്കരെ ആക്രമിച്ചതിനും ഡ്യൂട്ടി തടസപ്പെടുത്തിയതിനും കേസെടുത്താണ് നിലവിൽ സന്തോഷിനെ റിമാന്‍റ് ചെയ്തത്. എൻടിപിഎസ് ആക്ട് പ്രകാരം കേസെടുക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ ഡ്രഗ്സ് കൺട്രോളറുടെ തുടർനടപടികളാകും നിർണായകമാവുക.



#Young #man #found #blood #pressure #medication #examination

Next TV

Related Stories
 ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

May 10, 2025 08:49 PM

ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

ഇടുക്കി കൊമ്പൊടിഞ്ഞാലിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച...

Read More >>
'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

May 10, 2025 03:39 PM

'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന്...

Read More >>
പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

May 10, 2025 02:24 PM

പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

പേരാമ്പ്രയില്‍ അപ്പോളോ ടയേഴ്‌സ് തൊഴിലാളി ലോറി ദേഹത്ത് കയറി...

Read More >>
Top Stories










Entertainment News