കോഴിക്കോട് : (truevisionnews.com) നാദാപുരത്തിനടുത്ത് വളയത്ത് ബ്ലൂബെറി പറിക്കാനായി മരത്തിൽ കയറിയ എട്ടു വയസ്സുകാരൻ കിണറ്റിൽ വീണുമരിച്ചു . ഇന്ന് രാവിലെ 10 മണിയോടെ വളയം ടൗണിനടുത്തെ മാമുണ്ടേരിയാണ് സംഭവം . നെല്ലിയുള്ളതിൽ ഹമീദിൻ്റെ മകൻ മുനവ്വറലി( 10 ) ആണ് മരിച്ചത്.

വീടിന് സമീപത്തെ മാമുണ്ടേരി പള്ളിയോട് ചേർന്ന പറമ്പിലെ ബ്ലൂബെറി മരത്തിൽ നിന്ന് ബ്ലൂബെറി പറിക്കുന്നതിനിടയിൽ മരം പൊട്ടി കുട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു . ഓടിക്കൂടിയ നാട്ടുകാർ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല .
വളയം എസ് ഐ റെജികുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട് . മൃതദേഹം അൽപ സമയത്തിനകം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും .
#eight #year #old #boy #fell #well #died #climbing #tree #pick #bilimbi #Nadapuram #Valayam.
