'അണുനാശിനിയുടെ അംശം', പിഞ്ചുകുഞ്ഞുങ്ങളുമായി അമ്മ പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം; പോസ്റ്റ്മോർട്ടത്തിൽ നിർണായക കണ്ടെത്തൽ

'അണുനാശിനിയുടെ അംശം', പിഞ്ചുകുഞ്ഞുങ്ങളുമായി അമ്മ പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം;  പോസ്റ്റ്മോർട്ടത്തിൽ നിർണായക കണ്ടെത്തൽ
Apr 16, 2025 04:48 PM | By VIPIN P V

കോട്ടയം: ( www.truevisionnews.com) കോട്ടയം അയർക്കുന്നത്ത് പിഞ്ചുകുഞ്ഞുങ്ങളുമായി അഭിഭാഷകയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് പേരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി. മൂന്ന് പേരുടെയും ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ജിസ്മോളുടെ കയ്യിലെ ഞരമ്പ് മുറിഞ്ഞിട്ടുണ്ട്. ജിസ്മോളുടെ പുറത്ത് മുറിവുണ്ട്. മക്കൾ രണ്ട് പേരുടെയും ഉള്ളിൽ അണുനാശിനിയുടെ അംശവും കണ്ടെത്തി. മൂന്ന് മൃതദേഹവും പാലായിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട് നടക്കും.

സംഭവത്തിൽ അസ്വാഭാവിക മരണത്തിനാണ് ഏറ്റുമാനൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. മരിച്ച നീറിക്കാട് സ്വദേശി ജിസ്മോളുടെ ഭർത്താവ് ജിമ്മിയോടും ചില ബന്ധുക്കളോടും പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്.

ചില കുംടുബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന് കിട്ടിയ പ്രാഥമിക വിവരം. പക്ഷെ ആത്മഹത്യയിലേക്ക് നയിക്കാനുള്ള പ്രകോപനം എന്താണെന്ന് വ്യക്തതയിട്ടില്ല. അഞ്ച് വയസ് പ്രായമുള്ള നേഹയെയും ഒരു വയസ്സുകാരി നോറയെയും കൂട്ടിയാണ് ജിസ്മോൾ ജീവനൊടുക്കിയത്.

മുത്തോലി പഞ്ചായത്തിലെ മുൻ പ്രസിഡന്റാണ് മരിച്ച ജിസ്മോൾ. വീട്ടിൽ വെച്ച് മക്കൾക്ക് വിഷം കൊടുത്തും സ്വന്തം കൈഞരമ്പ് മുറിച്ചും ജിസ്മോൾ ആത്മഹത്യയ്ക്ക് ആദ്യം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

രാവിലെ നീറിക്കാടുള്ള വീട്ടിൽ വെച്ച് ജിസ്മോൾ കൈയിലെ ഞരമ്പ് മുറിച്ചു, മക്കൾക്ക് രണ്ട് പേർക്കും വിഷം നൽകി. തുടർന്ന് 11.30 യോടെ സ്കൂട്ടറിൽ വീടിനടുത്തുള്ള പള്ളിക്കുന്ന് കടവിലേക്ക് പോയി.

അപകടം മേഖലയായ കടവിൽ വാഹനം വെച്ച ശേഷം മക്കളെയും കൂട്ടി വെള്ളത്തിലേക്ക് ചാടിയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പുഴയുടെ തീരത്ത് ചൂണ്ട ഇടുകയായിരുന്നവരാണ് ആദ്യം അമ്മയെയും മക്കളെയും കണ്ടത്. നാട്ടുകാരും പൊലീസും ചേർന്ന് മൂന്ന് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ഭർത്താവ് ജിമ്മിയും മാതാപിതാക്കളുമാണ് ജിസ്മോൾക്കൊപ്പം വീട്ടിൽ ഉണ്ടായിരുന്നത്. ഇന്ന് രാവിലെ ജിമ്മിയുടെ അമ്മയുടെ ചികിത്സയ്ക്കായി വീട്ടിലുള്ളവർ ആശുപത്രിയിലേക്ക് പോയപ്പോഴാണ് ദാരുണ സംഭവം ഉണ്ടായത്. അയർക്കുന്നം പൊലീസ് വീട്ടിലെത്തി ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും പ്രാഥമിക വിവരം തേടി.

#Traces #disinfectant #mother #commitssuicide #jumping #toddlers #Crucial #postmortem

Next TV

Related Stories
 ഷൈൻ ടോം ചാക്കോ ഇന്ന് പോലീസിന് മുന്നിൽ ഹാജരാകും; ചോദ്യം ചെയ്യൽ ഉച്ചക്ക്,പൊലീസിന് പ്രധാനമായും അറിയേണ്ടത് ഓടിയതെന്തിന്? ശേഷം തുടർനടപടി

Apr 19, 2025 06:04 AM

ഷൈൻ ടോം ചാക്കോ ഇന്ന് പോലീസിന് മുന്നിൽ ഹാജരാകും; ചോദ്യം ചെയ്യൽ ഉച്ചക്ക്,പൊലീസിന് പ്രധാനമായും അറിയേണ്ടത് ഓടിയതെന്തിന്? ശേഷം തുടർനടപടി

ഇന്നലെ വൈകിട്ടാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉള്ള നോട്ടീസ് പൊലീസ് തൃശൂരിലെ ഷൈനിൻ്റെ വീട്ടിലെത്തി നൽകിയത്....

Read More >>
വഖഫ് നിയമ ഭേദഗതി പ്രകാരം കേരളത്തിൽ ബോർഡ് രൂപീകരിക്കാൻ തീരുമാനിച്ചിട്ടില്ല; മന്ത്രി വി. അബ്ദുറഹ്മാൻ

Apr 18, 2025 10:32 PM

വഖഫ് നിയമ ഭേദഗതി പ്രകാരം കേരളത്തിൽ ബോർഡ് രൂപീകരിക്കാൻ തീരുമാനിച്ചിട്ടില്ല; മന്ത്രി വി. അബ്ദുറഹ്മാൻ

വഖഫ് നിയമ ഭേദഗതിയെ തുടർന്നും സംസ്ഥാനം എതിർക്കുമെന്നും മന്ത്രി വ്യക്തമാക്കി....

Read More >>
റോഡിൽ സാധാരണ ഗതിയിൽ വാഹന പരിശോധന; 40 ചാക്ക് ഹാൻസുമായി ഒരാൾ പിടിയിൽ

Apr 18, 2025 10:00 PM

റോഡിൽ സാധാരണ ഗതിയിൽ വാഹന പരിശോധന; 40 ചാക്ക് ഹാൻസുമായി ഒരാൾ പിടിയിൽ

ലോ ആൻഡ് ഓർഡർ എഡിജിപിയുടെ ഓപ്പറേഷൻ ഡി ഹണ്ടിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കളുമായി പ്രതി പിടിയിലായത്....

Read More >>
'പൊലീസ് ഓണ്‍ എയർ'; ആനയെക്കണ്ടതും യൂണിഫോം മാറ്റി പൂരക്കമ്മിറ്റിക്കാരായി, കൊമ്പിൽ പിടിച്ച് പടവും പിടിച്ചു! വിവാദമായി ചിത്രങ്ങൾ

Apr 18, 2025 09:23 PM

'പൊലീസ് ഓണ്‍ എയർ'; ആനയെക്കണ്ടതും യൂണിഫോം മാറ്റി പൂരക്കമ്മിറ്റിക്കാരായി, കൊമ്പിൽ പിടിച്ച് പടവും പിടിച്ചു! വിവാദമായി ചിത്രങ്ങൾ

പൂരം പൊലീസ് സ്റ്റേഷനില്‍ കയറിയ സമയത്ത് യൂണിഫോം എല്ലാം അഴിച്ചുമാറ്റി പ്രാദേശിക പൂരാഘോഷ കമ്മിറ്റിക്കാരുടെ യൂണിഫോമിലുള്ള ഷര്‍ട്ട് ധരിച്ചാണ് സി. ഐ....

Read More >>
Top Stories