വടകര (കോഴിക്കോട് ) : ( www.truevisionnews.com ) നിർമാണം പുരോഗമിക്കുന്ന വടകര ദേശീയപാതയിൽ ദിശാ ബോർഡ് മറിഞ്ഞു വീണ് കോടതി ജീവനക്കാരനും സുഹൃത്തിനും പരിക്ക്.

കോഴിക്കോട് കോടതിയിൽ ജോലി ചെയ്യുന്ന കണ്ണൂക്കര സ്വദേശി പെറൂളി രാജേഷിനും സുഹൃത്ത് ലോകനാർകാവ് ക്ഷേത്രത്തിലെ മേൽശാന്തി സതീഷ് നമ്പൂതിരിക്കുമാണ് പരിക്കേറ്റത്.
പയ്യന്നൂർ സ്വദേശിയായ സുഹൃത്തിനൊപ്പം രാജേഷ് റെയിൽവേ സ്റ്റേഷനിലേക്ക് സ്കൂട്ടറിൽ പോകുമ്പോഴാണ് അപകടത്തിൽപെട്ടത്. പാറേമ്മൽ സ്‌കൂളിനു സമീപം തിരിയുന്നിടത്ത് ശക്തമായ കാറ്റിൽ ദേശീയപാതയിലെ ഇരുമ്പിന്റെ വലിയ ദിശാബോർഡ് ഇവർക്ക് മീതേക്ക് പതിക്കുകയായിരുന്നു. ബോർഡിന് അടിയിൽപെട്ട ഇരുവരേയും ഓടിക്കൂടിയവർ രക്ഷപ്പെടുത്തുകയായിരുന്നു.
പിറകിൽ നിന്നു വന്ന ലോറി പെട്ടന്ന് ബ്രേക്ക് ഇട്ടത് വൻ അപകടം ഒഴിവാക്കി. പരിക്കേറ്റ ഇരുവരും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. യാതൊരു മാനദണ്ഡവും പാലിക്കാതെ റോഡിൽ വെക്കുന്ന ബോർഡുകളും ബാരിക്കേഡുകൾ അപകടം ക്ഷണിച്ചുവരുത്തുകയാണെന്ന പരാതി ശക്തമാണ്.
#court #employee #his #friend #were #injured #road #direction #board #fell #Vadakara
