പൊയിലൂർ : (truevisionnews.com) പൊയിലൂരിൽ സ്ഫോടകവസ്തു കൈയ്യിൽ വച്ച് ചെയ്ത റീൽസ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ കേസെടുക്കാൻ നീക്കവുമായി പൊലീസ്. സംഭവത്തിൽ കൊളവല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി.

ആർ.എസ്.എസ് കേന്ദ്രമായ പൊയിലൂർ കമ്പനി മുക്കിനടുത്ത സ്ഥലത്തു നിന്നാണ് റീൽസ് എടുത്തതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. റീൽസിൽ ഭാഗികമായി പൊലീസിൻ്റെ ജീപ്പും പെട്ടിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയൊ 128Kആളുകൾ കണ്ടു കഴിഞ്ഞു. അതേ സമയം ഇത് വിഷു ആഘോഷത്തിനു ഉപയോഗിക്കുന്ന ഗുണ്ട് ആണെന്ന പ്രചരണവുമുയരുന്നുണ്ട്. എന്തായാലും സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ തന്നെയാണ് പൊലീസിൻ്റെ നീക്കം.
#Reels #found #with #explosives #Poilur #near #Panur #Police #file #case
