Apr 15, 2025 07:18 PM

മലപ്പുറം: (truevisionnews.com) മുസ്‌ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ. മുസ്ലീം ലീഗ് മതരാഷ്ട്രവാദികളായ എസ്ഡിപിഐയ്ക്കും ജമാഅത്തെ ഇസ്ലാമിയ്ക്കും ഒപ്പമാണ് നിൽക്കുന്നതെന്ന് ടി പി രാമകൃഷ്‌ണൻ കുറ്റപ്പെടുത്തി.

മുസ്ലീം ലീഗ് മതരാഷ്ട്ര വാദികളല്ല. എന്നാൽ എസ്ഡിപിഐയെയും ജമാഅത്ത് ഇസ്ലാമിയെയും മുസ്ലീം ലീ​ഗ് തള്ളാൻ തയ്യാറല്ലെന്നും എൽഡിഎഫ് കൺവീനർ പറ‍ഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിലൊക്കെ എസ്ഡിപിഐയെയും ജമാഅത്തിനെയും മാത്രം ചേർത്ത് നിർത്താനാണ് ലീഗ് ശ്രമിച്ചതെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

നിലമ്പൂരിലെ എൽഡിഎഫ് പ്രതിനിധിയെ മുന്നണിയിൽ നിന്ന് അടർത്താൻ ഗൂഢാലോചന നടന്നു എന്നും ടി പി രാമകൃഷ്ണൻ ആരോപിച്ചു. അതാണ് ഇപ്പോൾ കാണുന്നതെന്നും ഈ തെരഞ്ഞെടുപ്പിൽ നിലമ്പൂർ മണ്ഡലത്തിൽ എൽഡിഎഫ് ജയിക്കണം എന്നും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ പറഞ്ഞു.

2021ൽ പിവി അൻവറിനെ അടർത്തി എടുക്കാൻ ഗൂഢാലോചന നടന്നു. യുഡിഎഫ് ആണ് ഗൂഢാലോചന നടത്തിയത്. ഈ ഉപതെരഞ്ഞെടുപ്പിൽ അൻവർ ഞങ്ങൾക്ക് വിഷയമേ അല്ല. മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിൽ വരുമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

#MuslimLeague #siding #religious #nationalists #LDF #convener #TPRamakrishnan #strongly #criticizes

Next TV

Top Stories