കുട്ടികൾക്ക് വിഷം നൽകി കൈയ്യിലെ ഞരമ്പ് മുറിച്ചു, അമ്മയും മക്കളും പുഴയിൽ ചാടി മരിച്ച സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

കുട്ടികൾക്ക് വിഷം നൽകി കൈയ്യിലെ ഞരമ്പ് മുറിച്ചു, അമ്മയും മക്കളും പുഴയിൽ ചാടി മരിച്ച സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്
Apr 15, 2025 05:34 PM | By Athira V

കോട്ടയം: ( www.truevisionnews.com) ഏറ്റുമാനൂർ അയർക്കുന്നം റൂട്ടിൽ പള്ളിക്കുന്നിൽ അമ്മയും മക്കളും പുഴയിൽ ചാടി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മക്കൾ നേഹ(5), നോറ (1 വയസ് ) എന്നീ മക്കളും ഇവരുടെ അമ്മയായ അഡ്വ ജിസ്മോളുമാണ മരിച്ചത്.

കുട്ടികൾക്ക് വീട്ടിൽ വെച്ച് വിഷം നൽകിയ ശേഷം ജിസ്മോൾ കൈയ്യിലെ ഞരമ്പ് മുറിച്ചിരുന്നു. ഇതിന് ശേഷം സ്കൂട്ടറിൽ കയറി കടവിൽ എത്തി പുഴയിലേക്ക് ചാടുകയായിരുന്നു.

പുഴയിൽ ചാടിയ ഇവരെ നാട്ടുകാർ കരയ്ക്കെത്തിച്ച് കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആരോ​ഗ്യനില ഗുരുതരമായിരുന്ന ഇവർ മരിക്കുകയായിരുന്നു. ജിസ്‌മോൾ മുത്തോലി പഞ്ചായത്തിലെ മുൻ പ്രസിഡന്റ്‌ ആണ്.

അതേസമയം, ജിസ്മോളുടെ ഭർത്താവിൽ നിന്നും മാതാപിതാക്കളിൽ നിന്നും പൊലീസ് മൊഴിയെടുക്കുകയാണ്. സംഭവത്തിൽ ഇതുവരേയും വ്യക്ത കൈവന്നിട്ടില്ല. ബന്ധുക്കളും നാട്ടുകാരും സംഭവത്തിൻ്റെ ഞെട്ടലാണ്. കുട്ടികൾക്ക് വിഷം നൽകി കയ്യിലെ ഞെരമ്പ് മുറിച്ചാണ് പുഴയിൽ ചാടിയത്. ഉച്ചക്ക് ഒരുമണിക്ക് മുമ്പാണ് പുഴയിൽ ചാടിയിരിക്കുന്നത്. പൊലീസ് സ്ഥലത്തെത്തി മറ്റു നടപടികൾ ചെയ്തുവരികയാണ്. കോട്ടയം മെഡിക്കൽ കോളേജിലായിരിക്കും പോസ്റ്റ്മോ‍ർട്ടം നടക്കുക.

ഇന്ന് രാവിലെ ഭർത്താവിൻ്റെ അമ്മയ്ക്ക് അർബുദ ചികിത്സയുമായി ബന്ധപ്പെട്ട് വീട്ടുകാർ ആശുപത്രിയിൽ പോയിരുന്നു. അവർ എത്തുന്നതിന് മുമ്പാണ് ആത്മ​​ഹത്യ. കുടുംബപരമായോ വ്യക്തിപരമായോ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് അറിഞ്ഞിട്ടില്ല. പുഴയിൽ ചാടുന്ന ശബ്ദം നാട്ടുകാരാണ് കേട്ടത്.

ആളുകൾ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. സ്കൂട്ടറിലാണ് മൂവരും പുഴയുടെ കരക്കെത്തിയത്. ആഴമുള്ള സ്ഥലമായതിനാൽ പെട്ടെന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അതീവ ​ഗുരുതരാവസ്ഥയിലാണ് മൂവരേയും കരക്കെത്തിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.





#Mother #and #children #jump #into #river #die #more #details #revealed

Next TV

Related Stories
കണ്ണൂരിൽ സ്വകാര്യബസ് ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Jul 20, 2025 02:44 PM

കണ്ണൂരിൽ സ്വകാര്യബസ് ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കണ്ണൂരിൽ സ്വകാര്യബസ് ഇടിച്ച് വിദ്യാർത്ഥിക്ക്...

Read More >>
'പഠിച്ചിട്ട് പോയാല്‍ മതി നീ ....'; ദിശ തെറ്റിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്ക് നിര്‍ബന്ധിത പരിശീലനത്തിന് ഉത്തരവിട്ട് കോഴിക്കോട്ടെ ആര്‍ടിഒ

Jul 20, 2025 02:35 PM

'പഠിച്ചിട്ട് പോയാല്‍ മതി നീ ....'; ദിശ തെറ്റിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്ക് നിര്‍ബന്ധിത പരിശീലനത്തിന് ഉത്തരവിട്ട് കോഴിക്കോട്ടെ ആര്‍ടിഒ

ദിശ തെറ്റിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്ക് നിര്‍ബന്ധിത പരിശീലനത്തിന് ഉത്തരവിട്ട് കോഴിക്കോട്ടെ...

Read More >>
Top Stories










//Truevisionall