കോഴിക്കോട് : (truevisionnews.com) വളയത്ത് പാതയോരത്തെ പടിയിൽ തലയിടിച്ച് വീണ് സാരമായി പരിക്കേറ്റ മധ്യവയസ്കൻ ചികിത്സയിലിരിക്കെ മരിച്ചു. ചെറുമോത്ത് സ്വദേശി കല്ലു പുതിയോട്ടിൽ ബാലൻ (55) ആണ് മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ച ചെറുമോത്ത് പള്ളി മുക്കിലുള്ള വീട്ടിലേക്ക് പോകുന്ന വഴിയിലെ സ്റ്റെപ്പിൽ തടഞ്ഞ് തലയിടിച്ചു വീഴുകയായിരുന്നു. പരിക്കുകളോടെ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബന്ധുക്കൾ നൽകിയ പരാതിയിൽ വളയം പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തി ഇന്നലെ വൈകീട്ട് വീട്ടുവളപ്പിൽ സംസ്‍കരിച്ചു. സഹോദരങ്ങൾ :കുമാരൻ, രാമകൃഷ്ണൻ
#Middle #aged #man #dies #after #falling #hitting #his #head #roadside #step #Kozhikode #Valayam
