തൃശൂർ: (truevisionnews.com) എംഎൽഎയുടെ സഹോദരനിൽ നിന്നും ബൈക്കിലെത്തിയ യുവാവ് ലോട്ടറി തട്ടിയെടുത്തു കടന്നു. അന്തിക്കാട് സെന്‍ററിൽ ലോട്ടറി വിൽപ്പന നടത്തുന്ന സി സി മുകുന്ദൻ എം എൽ എ യുടെ സഹോദരൻ സി സി നടരാജനിൽ നിന്നുമാണ് അക്ഷയ ഭാഗ്യക്കുറിയുടെ AG446225, AG446226 എന്നീ സീരിയൽ നമ്പറിലുള്ള രണ്ട് ലോട്ടറി സെറ്റുകൾ തട്ടിയെടുത്തത്.

ആയിരത്തോളം രൂപ ഇതിന് വിലവരും. ഞായറാഴ്ച രാവിലെ 8.30 യോടെയാണ് സംഭവം. ലോട്ടറി വാങ്ങാൻ എന്ന വ്യാജേനെയാണ് ഇയാൾ സമീപിച്ചത്. തുടർന്ന് ലോട്ടറികൾ കൈക്കലാക്കി ഇയാൾ ബൈക്കിൽ കടന്നു കളയുകയായിരുന്നു.
കാഞ്ഞാണി ഭാഗത്തേക്കാണ് ഇയാൾ പോയിട്ടുള്ളത്. നടരാജൻ കാഴ്ച ശക്തി കുറവുള്ള ആളാണ്. ഇതു സംബന്ധിച്ച് അന്തിക്കാട് പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുമെന്നാണ് വിവരങ്ങൾ.
#young #man #bike #stole #lottery #ticket #from #MLA's #brother #stole #it.
