തൃശ്ശൂർ : (truevisionnews.com) തൃശ്ശൂരിൽ ചൂണ്ടയിടാമെന്ന് പറഞ്ഞ് ആറുവയസുകാരനെ പ്രലോഭിപ്പിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി കൊടും ക്രിമിനൽ എന്ന് റിപ്പോർട്ട്. പത്താം ക്ലാസുവരെ പഠിച്ച ജോജോ ബാല്യകാലം മുതൽ അസ്വാഭാവികമായ പെരുമാറ്റരീതികളാണ് പിന്തുടർന്നിരുന്നത്.

അടുത്തുള്ള വീടുകളിലെ കട്ടിലിനടിയിൽ കയറി ഒളിച്ചിരിക്കുന്നതാണ് ജോജോയുടെ പതിവ് രീതി. നിരവധി തവണ നാട്ടുകാർ ഇയാളെ ഇത്തരത്തിൽ കയ്യോടെ പൊക്കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾക്ക് ശേഷം ജോജോയുമായി നാട്ടുകാർ അകലം പാലിച്ചിരുന്നു.
നന്നായി മദ്യപിക്കുന്ന വ്യക്തി കൂടിയാണ് ജോജോ. വീട്ടിലുള്ളതിനേക്കാൾ ആളൊഴിഞ്ഞ പറമ്പിലാണ് ജോജോ അധികവും സമയം ചെലവഴിച്ചിരുന്നത്. വിജനമായ പറമ്പുകളിൽ ഇയാൾ ലൈംഗികചേഷ്ടകൾ നടത്തിയിരുന്നതായി നാട്ടുകാർ പറയുന്നുണ്ട്.
നിരവധി മോഷണക്കേസുകളിലും ജോജോ പ്രതിയാണ്. മാളയില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചപ്പോള്‍ ജോജോ പിടിക്കപ്പെട്ടിരുന്നു. ഇതേ തുടർന്ന് ആറുമാസം പുനരധിവാസ കേന്ദ്രത്തിലായിരുന്നു. ഇവിടെ നിന്ന് പുറത്തിറങ്ങിയ ജോജോയുടെ സ്വഭാവം കൂടുതൽ വഷളാകുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് മാളയിൽ ആറുവയസുകാരനെ അയൽവാസികൂടിയായ ജോജോ കൊലപ്പെടുത്തിയത്.
#Unusual #behavior #since #childhood #would #sneak #neighbors' #houses #hide #under #bed #Jojo #serious #criminal
