( www.truevisionnews.com) ഇന്നത്തെ ലോകത്ത് സ്മാർട്ട്ഫോൺ കൈയിൽ ഇല്ലാത്തവർ വിരളമാണ് സമൂഹമാധ്യമങ്ങളിൽ സ്മാർട്ട്ഫോൺ മുഖേന സമയം ചിലവഴിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ജനങ്ങൾ സർവസാധാരണമായി ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ ആപ്പുകളിൽ എണ്ണിയാൽ ഒടുങ്ങാത്ത ചതിക്കുഴികളും ഏറെയാണ് ഇതുവഴിയുള്ള സജീവമായ തട്ടിപ്പ് സംഘത്തെ കുറിച്ചുള്ള ജാഗ്രത അത്യാവശ്യമാണ്.

മാൻ ഡേറ്റ് ഫ്രോഡ്, ഡിജിറ്റൽ അറസ്റ്റ്, ഡേറ്റിംഗ് സ്കാം, എന്നിങ്ങനെ പോകുന്നു തട്ടിപ്പിന്റെ നീണ്ട നിര. എന്നാൽ ഇതിന്റെ ഇരകളാകുന്നത് ഇത്തരം തട്ടിപ്പിനെ കുറിച്ച് യാതൊരുവിധ അറിവും ഇല്ലാത്തവരാണ്. നിലവിൽ ചർച്ചയാകുന്നത് അടുത്തിടെ രൂപപ്പെട്ട പുതിയ തട്ടിപ്പിനെ കുറിച്ചാണ് ഈ തട്ടിപ്പിനെ എങ്ങനെ മനസ്സിലാക്കാം? ഇതിനെതിരെ ജനങ്ങൾ സ്വീകരിക്കേണ്ട നടപടികൾ എന്തെല്ലാം?
സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്ന പുതിയ തട്ടിപ്പിന്റെ പേരാണ് കോപ്പി കാറ്റിങ് വെബ്സൈറ്റ്.
ഉപയോക്താക്കളിൽ സുപരിചിതമായ പ്രമുഖ ഈ കോമേഴ്സ് സൈറ്റുകൾ പേരുപ ഷോപ്പിംഗ് സൈറ്റുകൾ മുഖേന ഓഫറുകളുടെ പേരിൽ സമൂഹമാധ്യമ വഴി പരസ്യം നൽകി ആളുകളെ ആകർഷിക്കുകയാണ് ഇതിന് പിന്നിലുള്ളവർ ചെയ്യുന്നത്. കുറഞ്ഞ വിലയ്ക്ക് ബ്രാൻഡഡ് ആയ ഇലക്ട്രോണിക്സ്, മറ്റു ഉത്പന്നങ്ങൾ, എന്നിവ നിങ്ങൾക്കും സ്വന്തമാക്കാം എന്ന രീതിയിൽ സോഷ്യൽ മീഡിയ വഴി പരസ്യങ്ങൾ നൽകുകയാണ് ഇവർ തട്ടിപ്പുകൾ നടത്തുന്നത്.
ഒറ്റനോട്ടത്തിൽ യഥാർത്ഥ സൈറ്റ് പോലെ തോന്നിക്കുന്ന ഈ സൈറ്റുകളിൽ കയറി ഓർഡർ ചെയ്ത് പണം നഷ്ടപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വിലയിരുത്തുന്നത്. ഇത്തരം വ്യാജ സൈറ്റുകൾ തിരിച്ചറിയുന്നതിനായി അവയുടെ വെബ്സൈറ്റ് അഡ്രസ് സൂക്ഷ്മമായി പരിശോധിക്കുക.
വിദഗ്ധ റിപ്പോർട്ടുകൾ പ്രകാരം ഔദ്യോഗിക വെബ്സൈറ്റുകളുടെ അഡ്രസ് HTTP എന്നാണ് കാണപ്പെടുക, ഒരിക്കലും HTTPS എന്ന വെബ്സൈറ്റ് അഡ്രസ്സിൽ അബദ്ധവശാൽ ലോഗിൻ ചെയ്യാതിരിക്കുക. കൂടാതെ വെബ്സൈറ്റുകളിൽ ലോഗിൻ ചെയ്യുന്ന സമയത്ത് കാഴ്ചയിൽ ഒറിജിനൽ വെബ്സൈറ്റുമായി സാമ്യമുള്ള എന്നാൽ തെറ്റായ വെബ്സൈറ്റ് അഡ്രസ്സിലേക്ക് പെട്ടെന്നുള്ള മാറ്റം കാണപ്പെടുന്നുണ്ടോ എന്ന് ഓരോരോ സമയത്തും കൃത്യമായി ഉറപ്പുവരുത്തുക.
ഓൺലൈൻ ഉപയോക്താക്കൾ ഇത്തരം തട്ടിപ്പിനെതിരെ കൂടുതൽ ജാഗ്രത പുലർത്താൻ ശ്രദ്ധിക്കുക. വിരൽത്തുമ്പിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങളുടെ കൃത്യത ഉറപ്പുവരുത്തേണ്ടത് ഓരോരുത്തരുടെയും ചുമതലയാണ് നാം ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായി എന്ന് നിമിഷത്തിന്റെ ഒരു മണിക്കൂറിനകം (Golden Hour) ആ വിവരം സൈബർ സാമ്പത്തിക തട്ടിപ്പിന്റെ പരാതി പരിഹാര നമ്പറായ 1 9 3 0 ത്തിൽ അറിയിക്കുക.
എത്രയും നേരത്തെ റിപ്പോർട്ട് ചെയ്തു കഴിഞ്ഞാൽ നഷ്ടപ്പെട്ട തുക തിരികെ ലഭിക്കുവാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്. അടുത്ത ഒരു അവസരത്തിൽ വെബ്സൈറ്റിലൂടെ പണം ഇടപാട് നടത്തുമ്പോൾ മേൽപ്പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കുക. സാമ്പത്തിക തട്ടിപ്പിന്റെ ഇരകളാകാതിരിക്കാൻ ശ്രമിക്കുക.

Article by വിഷ്ണു കെ
ബി എ മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം, പി ജി ഡിപ്ലോമ ഇൻ ടെലിവിഷൻ ജേർണലിസം
#Be #careful #with #cyber #money #transactions #new #scams #are #lurking
