കണ്ണൂരിൽ പ്രസവ ചികിത്സയ്ക്കിടെ എട്ട് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു, കുഞ്ഞ് ഗുരുതരാവസ്ഥയിൽ

കണ്ണൂരിൽ പ്രസവ ചികിത്സയ്ക്കിടെ എട്ട് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു, കുഞ്ഞ് ഗുരുതരാവസ്ഥയിൽ
Apr 12, 2025 09:11 AM | By Athira V

കണ്ണൂർ: ( www.truevisionnews.comകണ്ണൂരിൽ പ്രസവ ചികിത്സയ്ക്കിടെ എട്ട് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു, കുഞ്ഞ് ഗുരുതരാവസ്ഥയിൽ. പയ്യന്നൂര്‍ തെക്കെ മമ്പലത്തെ കെ.പാര്‍വ്വതി(23)യാണ് മരിച്ചത് . പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കല്‍ കോളേജിലെ ചികിത്സയ്‌ക്കിടെയായിരുന്നു യുവതിയുടെ മരണം.

വ്യാഴാഴ്ച രാത്രി 11.30 മണിയോടെയാണ് യുവതിയെ കടുത്ത ശ്വാസതടസ്സത്തെ തുടർന്ന് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.ഗുരുതരാവസ്ഥയിലായ പാര്‍വ്വതിയുടെ കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള ഉദ്ദേശത്തോടെ ശസ്ത്രക്രിയ നടത്തിയെങ്കിലും ഹൃദയാഘാതത്തെ തുടർന്ന് യുവതി മരണപ്പെടുകയായിരുന്നു.

സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞിന്റെ ആരോഗ്യനിലയും ഗുരുതരമാണ്. നീലേശ്വരത്തെ പി.പവിത്രന്‍-കെ.ഗീത ദമ്പതികളുടെ മകളാണ് പാർവ്വതി. ഗൾഫിൽ ജോലി ചെയ്യുന്ന ഏഴോം നരിക്കോട്ടെ വിധു ജയരാജാണ് ഭര്‍ത്താവ്. ഏക സഹോദരി ശ്രീലക്ഷ്മി . കുടുംബത്തിന്റെ പരാതിയിൽ പരിയാരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്




#Eight #month #pregnant #woman #dies #during #maternity #treatment #Kannur #baby #critical #condition

Next TV

Related Stories
Top Stories










Entertainment News