മാളയിലെ ആറുവയസ്സുകാരൻ്റെ കൊലപാതകം; ജോജോയെ കുടുക്കിയതിൽ നിർണായകമായത് ജനപ്രതിനിധികൾ

മാളയിലെ ആറുവയസ്സുകാരൻ്റെ കൊലപാതകം; ജോജോയെ കുടുക്കിയതിൽ നിർണായകമായത് ജനപ്രതിനിധികൾ
Apr 12, 2025 07:33 AM | By VIPIN P V

തൃശൂര്‍: (www.truevisionnews.com) മാളയിലെ ആറുവയസ്സുകാരൻ്റെ കൊലപാതകത്തിൽ നിര്‍ണായകമായത് ജനപ്രതിനിധികൾ നൽകിയ വിവരങ്ങൾ. കുട്ടിയെ കാണാതായ വിവരമറിഞ്ഞ് മാള പ്രിൻസിപ്പൽ എസ്ഐ സി കെ സുരേഷും സംഘവുമാണ് ആദ്യം സംഭവസ്ഥലത്ത് എത്തിയത്.

ഇവരോട് പഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയനും വാർഡ് അംഗം സേതുമോൻ ചിറ്റേത്തും പ്രതിയായ ജോജോയുടെ ഒപ്പമാണ് അവസാനമായി കുട്ടിയെ കണ്ടതെന്ന് പറഞ്ഞിരുന്നു. സിസിടിവി ദ്യശ്യങ്ങളും ഇവർ പൊലീസിനോട് കൈമാറിയിരുന്നു.

ജോജോയുടെ ക്രിമിനൽ പശ്ചാത്തലം കൂടി മനസ്സിലാക്കിയതോടെ പൊലീസിനും സംശയം ബലപ്പെട്ടുകയായിരുന്നു. തുടർന്ന് പൊലീസ് ജോജോയെ വാഹനത്തിൽ കയറ്റി പൊലീസ് സ്റ്റേഷനിലെത്തിച്ചു.

ഇതിനിടയിലും പാടശേഖരത്തിലും പരിസര പ്രദേശങ്ങളിലും പൊലീസിന്റെ മറ്റൊരു സംഘവും നാട്ടുകാരും ജനപ്രതിനിധികളും തിരച്ചിൽ തുടരുകയായിരുന്നു. ഇതിനിടെയാണ് കുട്ടി കുളത്തിലുണ്ടെന്ന സൂചന സ്റ്റേഷനിൽ ലഭിച്ചു.

തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കുളത്തിൽനിന്ന് ലഭിച്ചത്. അപ്പോഴേക്കും കുറ്റസമ്മതം നടത്തിയ ജോജോ കൊലപാതകവിവരം പൊലീസിനോട് വിശദീകരിച്ചു.

#Murder #six #year #old #boy #Mala #People #representatives #crucial #trapping #Jojo

Next TV

Related Stories
 ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

May 10, 2025 08:49 PM

ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

ഇടുക്കി കൊമ്പൊടിഞ്ഞാലിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച...

Read More >>
'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

May 10, 2025 03:39 PM

'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന്...

Read More >>
പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

May 10, 2025 02:24 PM

പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

പേരാമ്പ്രയില്‍ അപ്പോളോ ടയേഴ്‌സ് തൊഴിലാളി ലോറി ദേഹത്ത് കയറി...

Read More >>
Top Stories