ബൈക്കിൽ കറങ്ങി മാല മോഷ്ടിക്കുന്ന 43കാരൻ പിടിയിൽ; അറസ്റ്റ് ഒന്നര പവന്റെ മാല മോഷ്ടിച്ച കേസിൽ

ബൈക്കിൽ കറങ്ങി മാല മോഷ്ടിക്കുന്ന 43കാരൻ പിടിയിൽ; അറസ്റ്റ് ഒന്നര പവന്റെ മാല മോഷ്ടിച്ച കേസിൽ
Apr 12, 2025 06:30 AM | By VIPIN P V

കൊച്ചി: (www.truevisionnews.com) ബൈക്കിൽ കറങ്ങി നടന്ന് മാല മോഷ്ടിക്കുന്നയാൾ കൊച്ചിയിൽ പിടിയിലായി. എറണാകുഴം ഞാറയ്ക്കൽ സ്വദേശിയായ 43കാരൻ സോമരാജനാണ് കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായത്.

വാഴക്കാല ചാലിപറമ്പ് സ്വദേശിയുടെ പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെയാണ് പൊലീസ് സോമരാജനെ പിടികൂടിയത്. ചാലിപറമ്പ് സ്വദേശിയുടെ ഒന്നര പവൻ തൂക്കം വരുന്ന മാലയാണ് മോഷ്ടിക്കപ്പെട്ടത്.

പ്രതി സോമരാജൻ ബാക്കിലെത്തി തട്ടിയെടുക്കുകയായിരുന്നു. ബൈക്കിൽ കറങ്ങി നടന്ന് മാല മോഷ്ടിച്ചതിന് 25ലേറെ കേസുകളാണ് ഇയാൾക്കെതിരെ നിലവിലുള്ളതെന്ന് പൊലീസ് പറഞ്ഞു.


#year #oldman #arrested #stealing #necklaces #riding #bike #Arrested #case #stealing #necklace #worth #halfrupees

Next TV

Related Stories
Top Stories










Entertainment News