എറണാകുളത്തെ അഭിഭാഷക – വിദ്യാർഥി സംഘർഷം; കേസെടുത്ത് പൊലീസ്

എറണാകുളത്തെ അഭിഭാഷക – വിദ്യാർഥി സംഘർഷം; കേസെടുത്ത് പൊലീസ്
Apr 11, 2025 03:52 PM | By VIPIN P V

എറണാകുളം : (www.truevisionnews.com) എറണാകുളം മഹാരാജാസ് കോളജിന് മുന്നിലുണ്ടായ അഭിഭാഷക – വിദ്യാർഥി സംഘർഷത്തിൽ കേസെടുത്ത് പൊലീസ്. അഭിഭാഷകർ നൽകിയ പരാതിയിലാണ്‌ കേസ് എടുത്തത്. കണ്ടാൽ അറിയുന്ന 10 വിദ്യാർഥികളുടെ പേരിലാണ് കേസ്.

അതേസമയം, മഹാരാജാസ് കോളജിന് മുന്നിൽ വിദ്യാർഥികളും അഭിഭാഷകരും തമ്മിൽ ഇന്നും വാക്പോര് ഉണ്ടായി. അഭിഭാഷകർ മഹാരാജാസ് കോളജിലേയ്ക്ക് കല്ലും ബിയർ ബോട്ടിലും എറിയുന്ന ദൃശ്യങ്ങൾ വിദ്യാർഥികൾ പുറത്തുവിട്ടു.

ഇന്നലെ എറണാകുളം ജില്ലാ കോടതിയിലെ ബാർ അസോസിയേഷന്റെ പരിപാടിയിലേക്ക് മഹാരാജാസിലെ വിദ്യാർഥികൾ നുഴഞ്ഞുകയറി പ്രശ്നം ഉണ്ടാക്കിയെന്നാണ് അഭിഭാഷകരുടെ ആരോപണം.

രണ്ട് വിഭാഗമായി തിരിഞ്ഞായിരുന്നു സംഘർഷം. വിദ്യാർഥികൾക്കും അഭിഭാഷകർക്കും ഒപ്പം പിടിച്ചു മാറ്റാൻ എത്തിയ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്ക് പറ്റി. മദ്യപിച്ച് അഭിഭാഷകർ വിദ്യാർഥിനികളോടടക്കം മോശമായി പെരുമാറിയതാണ് സംഘർഷത്തിന് കാരണമായതെന്നാണ് എസ്എഫ്ഐ പ്രവർത്തകരുടെ മറുവാദം.

സംഘർഷത്തിന് പിന്നാലെ എസ്എഫ്ഐയും ബാർ അസോസിയേഷൻ അംഗങ്ങളും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

#Lawyer #student #clash #Ernakulam #Police #registercase

Next TV

Related Stories
Top Stories










Entertainment News