'എന്റെ അടുത്തുവരേണ്ട, വയർകുത്തിക്കീറും ഞാൻ'; മദ്യലഹരിയിൽ കത്തിയുമായി കൊലവിളി; പ്രതി പിടിയിൽ

'എന്റെ അടുത്തുവരേണ്ട, വയർകുത്തിക്കീറും ഞാൻ'; മദ്യലഹരിയിൽ കത്തിയുമായി കൊലവിളി; പ്രതി പിടിയിൽ
Apr 18, 2025 07:16 PM | By Athira V

മലപ്പുറം : ( www.truevisionnews.com) മലപ്പുറം തിരൂരങ്ങാടിയിൽ മദ്യലഹരിയിൽ അയൽവാസികൾക്ക് നേരെ കൊലവിളിനടത്തിയ യുവാവ് അറസ്റ്റിൽ. ചെമ്മാട് മാനിപ്പാടം സ്വദേശി റാഫി ആണ് അറസ്റ്റിലായത്. മദ്യപിച്ച് കത്തിയുമായി എത്തിയ റാഫി, കുത്തി കൊല്ലുമെന്നായിരുന്നു അയൽവാസികളെ ഭീഷണിപ്പെടുത്തിയത്.

തിരൂരങ്ങാടി മാനിപ്പാടത്ത് കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. സ്ത്രീകളും കുട്ടികളും മാത്രമുള്ള അയൽപക്കത്തെ വീടിന് നേരെയായിരുന്നു യുവാവിന്റെ പരാക്രമം.കയ്യിൽ കത്തിയുമേന്തി അയൽപക്കത്തെ വീടിന് മുൻപിൽ എത്തിയ യുവാവ് വീട്ടുകാരെ ഭീഷണിപ്പെടുത്തി.'തനിക്ക് നേരെ വന്നാൽ ആരായാലും വയർ കുത്തി കീറും' എന്നു പറഞ്ഞായിരുന്നു ഭീഷണിപ്പെടുത്തിയത്.

ഇയാൾ നിരവധി കഞ്ചാവ് കേസിൽ ഉൾപ്പടെ പ്രതിയാണെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് പൊലീസ് റാഫിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

#drunk #man #threatens #knife #suspect #arrested

Next TV

Related Stories
കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്

May 14, 2025 09:15 AM

കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്

ധനലക്ഷ്മി ലോട്ടറിയുടെ ഫലം ഇന്ന്...

Read More >>
വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം;  കോഴിക്കോട്  വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

May 14, 2025 12:04 AM

വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ...

Read More >>
കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

May 13, 2025 09:47 PM

കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച...

Read More >>
Top Stories

GCC News