ഫോട്ടോ മോര്‍ഫ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം; പ്രതിക്ക് 13 വര്‍ഷം തടവുശിക്ഷ

ഫോട്ടോ മോര്‍ഫ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം; പ്രതിക്ക് 13 വര്‍ഷം തടവുശിക്ഷ
Apr 10, 2025 10:50 PM | By Anjali M T

ആലപ്പുഴ: (truevisionnews.com) യുവതിയുടെ മോർഫ് ചെയ്ത ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ മധ്യവയസ്കന് തടവും പിഴയും. കറ്റാനം വെട്ടിക്കൊട്ട് സ്വദേശി സാംസണ്‍ സക്കറിയ (46) യെയാണ് ചെങ്ങന്നൂർ അസിസ്റ്റന്‍റ് സെഷൻ കോടതി ജഡ്ജി വി എസ് വീണ 13 വർഷം കഠിന തടവിനും 75,000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചത്.

2017 ലാണ് സംഭവം. മോര്‍ഫ് ചെയ്ത ഫോട്ടോ കാട്ടി ഭീഷണിപ്പെടുത്തി പ്രതി പല തവണ യുവതിയെ പീഡിപ്പിച്ചിട്ടുണ്ട്. മോർഫ് ചെയ്ത ഫോട്ടോ കാട്ടി ഭീഷണിപ്പെടുത്തി രണ്ടു വർഷത്തിനുള്ളിൽ യുവതിയെ സാംസൺ പല തവണ പീഡിപ്പിക്കുകയും ഒൻപത് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തെന്നാണ് കേസ്. വള്ളിക്കുന്നം പൊലീസ് രജിസ്ട്രർ ചെയ്ത കേസിൽ സിഐ റോബർട്ട് ജോണി, എസ്ഐ കെ സുനുമോൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

എഎസ്ഐ ഗിരിജ കുമാരി, സിപിഒ മാരായ കണ്ണൻ കേശവൻ, രഞ്ജു ആർ നാഥ് എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. ദിവ്യ ഉണ്ണി കൃഷ്ണൻ ഹാജരായി.

#Torture #threatening #morph #photo #spread#social media#Accused #sentenced #prison

Next TV

Related Stories
അതുല്യ ജീവനൊടുക്കിയത് തന്നെ; ഫോറന്‍സിക് ഫലം പുറത്ത്; മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നാളെ പൂര്‍ത്തിയാകും

Jul 28, 2025 06:33 PM

അതുല്യ ജീവനൊടുക്കിയത് തന്നെ; ഫോറന്‍സിക് ഫലം പുറത്ത്; മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നാളെ പൂര്‍ത്തിയാകും

ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടേത് ആത്മഹത്യയെന്ന് ഫോറന്‍സിക്...

Read More >>
നിർണായക മൊഴി, കൂടത്തായി കൊലപാതക പരമ്പര: മരിച്ച റോയ് തോമസിന്റെ ശരീരത്തിൽ സയനൈഡ് കണ്ടെത്തിയെന്ന് ഫൊറൻസിക് സർജൻ

Jul 28, 2025 04:51 PM

നിർണായക മൊഴി, കൂടത്തായി കൊലപാതക പരമ്പര: മരിച്ച റോയ് തോമസിന്റെ ശരീരത്തിൽ സയനൈഡ് കണ്ടെത്തിയെന്ന് ഫൊറൻസിക് സർജൻ

കൂടത്തായി കൊലപാതക പരമ്പരയിൽ പ്രതി ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളിൽച്ചെന്നാണെന്ന് ഫൊറൻസിക് സർജന്റെ മൊഴി....

Read More >>
കോഴിക്കോട് ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു വീണ് വിദ്യാർത്ഥിക്ക് പരിക്ക്, തകർന്നത് മീഞ്ചന്ത ആർട്സ് കോളേജിന് സമീപത്തെ ബസ് ഷെൽട്ടർ

Jul 28, 2025 04:05 PM

കോഴിക്കോട് ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു വീണ് വിദ്യാർത്ഥിക്ക് പരിക്ക്, തകർന്നത് മീഞ്ചന്ത ആർട്സ് കോളേജിന് സമീപത്തെ ബസ് ഷെൽട്ടർ

കോഴിക്കോട് മീഞ്ചന്ത ആർട്സ് കോളേജിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു വീണ് വിദ്യാർത്ഥിക്ക്...

Read More >>
Top Stories

//Truevisionall