കോഴിക്കോട്ട് പോലീസുകാര്‍ക്ക് വെട്ടേറ്റ സംഭവം: ആദ്യം വെട്ടിയത് പ്രതിയുടെ മാതാവ്, ഇരുവരും അറസ്റ്റില്‍

കോഴിക്കോട്ട് പോലീസുകാര്‍ക്ക് വെട്ടേറ്റ സംഭവം: ആദ്യം വെട്ടിയത് പ്രതിയുടെ മാതാവ്, ഇരുവരും അറസ്റ്റില്‍
Apr 10, 2025 10:27 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) കാരശ്ശേരി വലിയ പറമ്പില്‍ പ്രതിയെ പിടിക്കാന്‍ എത്തിയ പോലീസുകാര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ പോലീസുകാരെ ആദ്യം വെട്ടിയത് പ്രതിയുടെ മാതാവ്. വയനാട് കല്പറ്റയില്‍ നിന്നും കാര്‍ മോഷ്ടിച്ച പ്രതി കാരശ്ശേരി വലിയപറമ്പ് സദേശി അര്‍ഷാദിനെ പിടികൂടാനാണ് പോലീസ് എത്തിയത്.

അര്‍ഷാദിന്റെ മാതാവ് ഖദീജയാണ് പോലീസുകാരെ ആദ്യം വെട്ടിയതെന്നും പിന്നാലെ അര്‍ഷാദ് വെട്ടിയതായും കല്പറ്റ എസ്എച്ച്ഒ ബിജു ആന്റണി പറഞ്ഞു. പ്രതിയെ പിടികൂടി മടങ്ങുമ്പോഴായിരുന്നു ആക്രമണം. ഇരുവരേയും അറസ്റ്റ് ചെയ്തു.

അര്‍ഷാദും മാതാവും സ്ഥിരം പ്രശ്‌നക്കാരാണെന്ന് നാട്ടുകാര്‍ പറഞ്ഞു. അര്‍ഷാദ് അടുത്തുള്ള സ്ത്രീകളെ ശല്യം ചെയ്യുമായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഖദീജയും അയല്‍പക്കത്തെ സ്ത്രീകളെ ഉപദ്രവിച്ചിരുന്നതായും ഇവര്‍ക്കെതിരെ പരാതി നല്‍കാന്‍ ഭയമായിരുന്നുവെന്നും നാട്ടുകാര്‍ പ്രതികരിച്ചു.

വൈകീട്ട് 3.30ഓടെ പ്രതിയുടെ വീട്ടില്‍ വെച്ചാണ് സംഭവം. വയനാട് എസ്പി യുടെ സ്‌ക്വാഡ് അംഗങ്ങള്‍ക്കാണ് വെട്ടേറ്റത്. സി.പി.ഒമാരായ ശാലു, നൗഫല്‍ എന്നിവര്‍ക്ക് വെട്ടേറ്റു. രണ്ടുപേരുടെയും കൈയിലാണ് വെട്ടേറ്റത്. വെട്ടേറ്റ പൊലീസുകാരെ ആദ്യം മുക്കം കെഎംസിടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഇതില്‍ നൗഫലിന്റെ പരിക്ക് ഗുരുതരമാണ്. ഇദ്ദേഹത്തിന് അടിയന്തരശസ്ത്രക്രിയ വേണ്ടിവരുമെന്നും എസ്എച്ച്ഒ പറഞ്ഞു. മൂന്ന് പേരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടാന്‍ എത്തിയത്. വിപിന്‍ എന്ന പാലീസുകാരന്‍ കുറച്ചുദൂരെ ആയിരുന്നതിനാല്‍ വെട്ടേല്‍ക്കാതെ രക്ഷപെട്ടു.

#Kozhikode #police #officers #attacked #Accused #mother #first #attack #both #arrested

Next TV

Related Stories
കൊതുകിൻകൂട്ടം ഇരച്ചെത്തി; വീട്ടിൽ കിടന്നുറങ്ങാനാകാത്ത അവസ്ഥ, ഒടുവിൽ വീടുവിട്ടിറങ്ങി നാട്ടുകാർ

Apr 18, 2025 03:02 PM

കൊതുകിൻകൂട്ടം ഇരച്ചെത്തി; വീട്ടിൽ കിടന്നുറങ്ങാനാകാത്ത അവസ്ഥ, ഒടുവിൽ വീടുവിട്ടിറങ്ങി നാട്ടുകാർ

നട്ടുച്ചയായതോടെ ശല്യം അല്പം കുറഞ്ഞെങ്കിലും സന്ധ്യയോടെ നാടാകെ കൊതുക്‌...

Read More >>
കണ്ണൂരിൽ മരണവീട്ടില്‍ മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കിയത് ചോദ്യം ചെയ്ത യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

Apr 18, 2025 02:45 PM

കണ്ണൂരിൽ മരണവീട്ടില്‍ മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കിയത് ചോദ്യം ചെയ്ത യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

നിധിന്റെ ബന്ധുമരിച്ചപ്പോള്‍ മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ ബാബു മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കിയത് ചോദ്യം ചെയ്ത വിരോധത്തിന് ആക്രമിച്ചതായാണ്...

Read More >>
പാലത്തിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ഒരുങ്ങി യുവാവ്, കേണപേക്ഷിച്ച് തിരിച്ചിറക്കി  പൊലീസ്

Apr 18, 2025 02:40 PM

പാലത്തിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ഒരുങ്ങി യുവാവ്, കേണപേക്ഷിച്ച് തിരിച്ചിറക്കി പൊലീസ്

ബന്ധുക്കളെ വിളിച്ചുവരുത്തി. യുവാവിനെ പോലീസ് ആശുപത്രിയിലേക്ക്...

Read More >>
നൊമ്പരമായി ലിയാനും ആബിദയും; വിരുന്നിനെത്തിയവർ ആഴങ്ങളിൽ മാഞ്ഞു, കണ്ണീരോടെ വിട നൽകി നാട്

Apr 18, 2025 02:31 PM

നൊമ്പരമായി ലിയാനും ആബിദയും; വിരുന്നിനെത്തിയവർ ആഴങ്ങളിൽ മാഞ്ഞു, കണ്ണീരോടെ വിട നൽകി നാട്

മരിച്ച മുഹമ്മദ് ലിയാൻ ആനക്കര ഗവ. ഹയർസെക്കൻഡറി സ്‌കൂൾ...

Read More >>
Top Stories