'തസ്ലിമയും സുൽത്താനും ലഹരിക്കട‌ത്ത് നടത്തിയത് കുടുംബത്തോടൊപ്പം സഞ്ചരിച്ച്'; ഹൈബ്രി‍ഡ് ക‍ഞ്ചാവ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

'തസ്ലിമയും സുൽത്താനും ലഹരിക്കട‌ത്ത് നടത്തിയത് കുടുംബത്തോടൊപ്പം സഞ്ചരിച്ച്'; ഹൈബ്രി‍ഡ് ക‍ഞ്ചാവ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
Apr 10, 2025 07:56 PM | By VIPIN P V

ആലപ്പുഴ: (www.truevisionnews.com) ആലപ്പുഴയിലെ ഹൈബ്രി‍ഡ് ക‍ഞ്ചാവ് വേട്ടയിലെ മുഖ്യപ്രതി സുൽത്താനെന്ന് എക്സൈസ് അധികൃതർ. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോ‌ട് സംസാരിക്കുകയായിരുന്നു എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ് വിനോദ് കുമാർ, അസിസ്റ്റന്റ് കമ്മീഷണർ ആർ അശോക് കുമാർ എന്നിവർ.

ഇന്നലെയാണ് കേസിൽ നേരത്തെ പിടിയിലായ തസ്ലിമയുടെ ഭർത്താവ് ചെന്നൈ എണ്ണൂർ സത്യവാണി മുത്ത് നഗർ സ്വദേശി സുൽത്താൻ അക്ബർ അലി (43 വയസ്) തമിഴ്നാട് ആന്ധ്രാ അതിർത്തിയിൽ നിന്നും എക്സൈസ് പിടികൂടിയത്.

ക്രിമിനലുകൾ താമസിക്കുന്ന ഇടത്തായിരുന്നു സുൽത്താൻ ഒളിവിൽ കഴിഞ്ഞത്. സംഭവത്തിന്റെ പ്രധാന ആസൂത്രകൻ സുൽത്താൻ ആണെന്നും എക്സൈസ് വ്യക്തമാക്കുന്നു. സിനിമ മേഖലയുമായി ബന്ധപ്പെട്ട അന്വേഷണം ഒരു ഭാഗത്ത്‌ പുരോഗമിക്കുന്നുണ്ട്.

കുടുംബവുമായി സഞ്ചാരിച്ചാണ് തസ്ലിമയും സുൽത്താനും ലഹരിക്കടത്ത് നടത്തിയത്. ചെക്കിങ് ഒഴിവാക്കാൻ വേണ്ടിയാണ് കുടുംബവുമായി യാത്ര ചെയ്തിരുന്നത്. സ്വർണം ഉൾപ്പെടെയുള്ള കള്ളക്കടത്ത് നടത്തുന്ന ആളാണ് സുൽത്താൻ. ഇയാൾക്ക് രാജ്യാന്തര ബന്ധവുമുണ്ടെന്ന് എക്സൈസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു.

കഞ്ചാവ്, സ്വർണം, ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ, എന്നിവ കടത്തുന്ന ആളാണെന്നും ഇയാളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും ഉദ്യോ​ഗസ്ഥർ കൂട്ടിച്ചേർത്തു. സിനിമ താരങ്ങൾക്ക് നോട്ടീസ് നൽകാനാണ് നീക്കം.

ആവശ്യമെങ്കിൽ ഇവരെ ചോദ്യം ചെയ്യും. സിനിമ മേഖലയുമായി ബന്ധം തസ്ലീമയ്ക്കാണ്. പിടിയിലായ തസ്ലീമ, സുൽത്താൻ, അക്ബർ അലി, ഫിറോസ് എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷമായിരിക്കും നോട്ടീസ് നൽകുന്ന കാര്യം തീരുമാനിക്കുക.

#Taslima #sultan #smuggling #drugs #traveling #family #More #details #emerge #hybrid #cannabiscase

Next TV

Related Stories
'മുരളീധരൻ ഉപയോഗിച്ചത് മ്ലേച്ഛമായ ഭാഷ, വടക്കൻ പാട്ടിലെ ഉണ്ണിയാർച്ചയെപോലെയാണ് ബ്രൂറോക്രസിയിലെ ദിവ്യ' -  എ കെ ബാലൻ

Apr 18, 2025 03:20 PM

'മുരളീധരൻ ഉപയോഗിച്ചത് മ്ലേച്ഛമായ ഭാഷ, വടക്കൻ പാട്ടിലെ ഉണ്ണിയാർച്ചയെപോലെയാണ് ബ്രൂറോക്രസിയിലെ ദിവ്യ' - എ കെ ബാലൻ

വളരെ വളരെ മോശമായ നിലയിൽ ദിവ്യയെ ചിത്രീകരിച്ചുള്ള ആക്രമണമാണ് സൈബറിടത്ത് കോൺഗ്രസ്...

Read More >>
കൊതുകിൻകൂട്ടം ഇരച്ചെത്തി; വീട്ടിൽ കിടന്നുറങ്ങാനാകാത്ത അവസ്ഥ, ഒടുവിൽ വീടുവിട്ടിറങ്ങി നാട്ടുകാർ

Apr 18, 2025 03:02 PM

കൊതുകിൻകൂട്ടം ഇരച്ചെത്തി; വീട്ടിൽ കിടന്നുറങ്ങാനാകാത്ത അവസ്ഥ, ഒടുവിൽ വീടുവിട്ടിറങ്ങി നാട്ടുകാർ

നട്ടുച്ചയായതോടെ ശല്യം അല്പം കുറഞ്ഞെങ്കിലും സന്ധ്യയോടെ നാടാകെ കൊതുക്‌...

Read More >>
കണ്ണൂരിൽ മരണവീട്ടില്‍ മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കിയത് ചോദ്യം ചെയ്ത യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

Apr 18, 2025 02:45 PM

കണ്ണൂരിൽ മരണവീട്ടില്‍ മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കിയത് ചോദ്യം ചെയ്ത യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

നിധിന്റെ ബന്ധുമരിച്ചപ്പോള്‍ മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ ബാബു മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കിയത് ചോദ്യം ചെയ്ത വിരോധത്തിന് ആക്രമിച്ചതായാണ്...

Read More >>
പാലത്തിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ഒരുങ്ങി യുവാവ്, കേണപേക്ഷിച്ച് തിരിച്ചിറക്കി  പൊലീസ്

Apr 18, 2025 02:40 PM

പാലത്തിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ഒരുങ്ങി യുവാവ്, കേണപേക്ഷിച്ച് തിരിച്ചിറക്കി പൊലീസ്

ബന്ധുക്കളെ വിളിച്ചുവരുത്തി. യുവാവിനെ പോലീസ് ആശുപത്രിയിലേക്ക്...

Read More >>
നൊമ്പരമായി ലിയാനും ആബിദയും; വിരുന്നിനെത്തിയവർ ആഴങ്ങളിൽ മാഞ്ഞു, കണ്ണീരോടെ വിട നൽകി നാട്

Apr 18, 2025 02:31 PM

നൊമ്പരമായി ലിയാനും ആബിദയും; വിരുന്നിനെത്തിയവർ ആഴങ്ങളിൽ മാഞ്ഞു, കണ്ണീരോടെ വിട നൽകി നാട്

മരിച്ച മുഹമ്മദ് ലിയാൻ ആനക്കര ഗവ. ഹയർസെക്കൻഡറി സ്‌കൂൾ...

Read More >>
Top Stories