ഇഷ്ടപ്പെട്ട യുവാവിനൊപ്പം ജീവിക്കാന്‍ തീരുമാനിച്ചതിൽ പ്രകോപനം; മകളെ കൊലപ്പെടുത്തി പിതാവ്, അറസ്റ്റ്

ഇഷ്ടപ്പെട്ട യുവാവിനൊപ്പം ജീവിക്കാന്‍ തീരുമാനിച്ചതിൽ പ്രകോപനം; മകളെ കൊലപ്പെടുത്തി പിതാവ്, അറസ്റ്റ്
Apr 10, 2025 04:10 PM | By Susmitha Surendran

പാറ്റ്ന: (truevisionnews.com)  മകളെ കൊലപ്പെടുത്തിയ കേസില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശിയായ മുകേഷ് സിങാണ് അറസ്റ്റിലായത്. ഏപ്രില്‍ ഏഴിനായിരുന്നു കൊലപാതകം.

മകള്‍ ഇഷ്ടപ്പെട്ട യുവാവിനൊപ്പം ജീവിക്കാന്‍ തീരുമാനിച്ചതാണ് മുകേഷ് സിങിനെ പ്രകോപിപ്പിച്ചത്. സാക്ഷി എന്ന ഇരുപത്തിയഞ്ചുകാരിയാണ് പിതാവിന്‍റെ ക്രൂരതയ്ക്ക് ഇരയായത്. സാക്ഷിയും കാമുകനും ഡല്‍ഹിയിലേക്ക് ഒളിച്ചോടിയതിനെ തുടര്‍ന്നാണ് പ്രതി കൊലപാതകം നടത്തിയത്.

മാര്‍ച്ച് നാലിനാണ് സാക്ഷിയും കാമുകനും ചേര്‍ന്ന് ഡല്‍ഹിയിലേക്ക് ഒളിച്ചോടിയത്. രണ്ടുപേരും അടുത്ത വീടുകളിലായിരുന്നു താമസം. ഇരുവരും പഠിച്ചിരുന്നതും ഒരേ കോളേജിലാണ്. എന്നാല്‍ യുവാവ് മറ്റൊരു ജാതിയില്‍പ്പെട്ടതുകൊണ്ടുതന്നെ സാക്ഷിയുടെ കുടുംബം ഇരുവരും തമ്മിലുള്ള ബന്ധം അംഗീകരിച്ചിരുന്നില്ല.

ഈ സാഹചര്യത്തിലാണ് രണ്ടുപേരും ഡല്‍ഹിയിലേക്ക് പോയത്. പിന്നീട് മുകേഷ് സിങ് സാക്ഷിയെ വിളിച്ച് നിരന്തരം വീട്ടിലേക്ക് തിരിച്ചുവരാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് മാതാപിതാക്കളെ കാണാന്‍ സാക്ഷി വീട്ടിലെത്തിയപ്പോഴായിരുന്നു കൊലപാതകം.

വീട്ടില്‍ മകളെ കാണാത്തതിനെ തുടര്‍ന്ന് ഭാര്യ അന്വേഷിച്ചപ്പോള്‍ അവള്‍ വീണ്ടും യുവാവിനൊപ്പം പോയി എന്നായിരുന്നു മുകേഷ് സിങ് പറഞ്ഞത്. എന്നാല്‍ സംശയം തോന്നിയ ഭാര്യ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയില്‍ താമസസ്ഥലത്തെ ശുചിമുറിയില്‍ നിന്നും ദുര്‍ഗന്ധം അനുഭവപ്പെട്ടു.

ശുചിമുറി പൂട്ടിയിട്ട നിലയിലായിരുന്നു. പൂട്ടുപൊളിച്ച് പരിശോധിച്ചപ്പോള്‍ സാക്ഷിയെ മരിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ മകളെ കൊലപ്പെടുത്തിയത് താനാണെന്ന് മുകേഷ് സിങ് തുറന്നു സമ്മതിച്ചു.

സാക്ഷിയുമായി പ്രണയത്തിലായിരുന്ന യുവാവിനെ കൊലപ്പെടുത്താനും മുകേഷ് സിങ് പദ്ധതിയിട്ടിരുന്നെന്നും എന്നാല്‍ അയാള്‍ സ്ഥലത്തില്ലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

#Police #arrest #father #daughter's #murder #case

Next TV

Related Stories
ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം; കഞ്ചാവ് വിൽപ്പന പൊലീസിനെ അറിയിച്ച യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു

Apr 18, 2025 12:06 PM

ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം; കഞ്ചാവ് വിൽപ്പന പൊലീസിനെ അറിയിച്ച യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു

വടിവാൾ പോലത്തെ ആയുധം ഉപയോ​ഗിച്ചാണ് ഇരുവരെയും ആക്രമിച്ചത്. രതീഷിനാണ് ഗുരുതരമായി...

Read More >>
യു​വ​തി​യെ കൂ​ട്ട ബ​ലാ​ത്സം​ഗം ചെ​യ്തു,  ഓ​ട്ടോ​റി​ക്ഷ​ ഡ്രൈ​വ​ർ അറസ്റ്റിൽ

Apr 18, 2025 09:38 AM

യു​വ​തി​യെ കൂ​ട്ട ബ​ലാ​ത്സം​ഗം ചെ​യ്തു, ഓ​ട്ടോ​റി​ക്ഷ​ ഡ്രൈ​വ​ർ അറസ്റ്റിൽ

ഇ​ര​യാ​യ യു​വ​തി അ​ടു​ത്തി​ടെ തൊ​ഴി​ൽ തേ​ടി മം​ഗ​ളൂ​രു​വി​ൽ എ​ത്തി കാ​സ​ർ​കോ​ട് ഉ​പ്പ​ള​യി​ൽ താ​മ​സി​ച്ചി​രു​ന്നു....

Read More >>
ഭർത്താവിനെ പതിനേഴുകാരിയും കാമുകൻ്റെ കൂട്ടാളികളും ചേർന്ന് കുത്തിക്കൊന്നു; മൃതദേഹം കാമുകനെ വീഡിയോ കോളിലൂടെ കാണിച്ചു

Apr 18, 2025 07:47 AM

ഭർത്താവിനെ പതിനേഴുകാരിയും കാമുകൻ്റെ കൂട്ടാളികളും ചേർന്ന് കുത്തിക്കൊന്നു; മൃതദേഹം കാമുകനെ വീഡിയോ കോളിലൂടെ കാണിച്ചു

കൊലയാളികൾ പൊട്ടിയ ബിയ‍ർ കുപ്പി ഉപയോ​ഗിച്ച് 36 തവണ രാഹുലിന്റെ ശരീരത്തിൽ കുത്തിയിറക്കുകയായിരുന്നു. സംഭവത്തിൽ പ്രതികളെ പൊലീസ് അറസ്റ്റ്...

Read More >>
പ്രതിശ്രുത വധുവിന്റെയും വീട്ടുകാരുടെയും കണ്ടീഷൻ അം​ഗീകരിച്ചില്ല; മാതാവിനെ പട്ടാപ്പകൽ കുത്തികൊലപ്പെടുത്തി മകൻ

Apr 17, 2025 05:14 PM

പ്രതിശ്രുത വധുവിന്റെയും വീട്ടുകാരുടെയും കണ്ടീഷൻ അം​ഗീകരിച്ചില്ല; മാതാവിനെ പട്ടാപ്പകൽ കുത്തികൊലപ്പെടുത്തി മകൻ

ബുധനാഴ്ച രാവിലെ 9.45 ന് രാജ സഹോദരി പ്രീതുവിന്റെ വീട്ടിലെത്തി ഉറങ്ങിക്കിടന്ന അമ്മയെ കുത്തിക്കൊലപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു....

Read More >>
'1000 രൂപയ്ക്ക് പാമ്പിനെ വാങ്ങി, വൻ പ്ലാനിങ്'; പാമ്പുകടിയേറ്റെന്ന് കരുതിയ യുവാവിന്‍റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു

Apr 17, 2025 03:38 PM

'1000 രൂപയ്ക്ക് പാമ്പിനെ വാങ്ങി, വൻ പ്ലാനിങ്'; പാമ്പുകടിയേറ്റെന്ന് കരുതിയ യുവാവിന്‍റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു

പ്രതികൾ പ്രദേശത്തെ ഒരു പാമ്പാട്ടിയിൽ നിന്ന് 1000 രൂപയ്ക്ക് പാമ്പിനെ വാങ്ങുകയായിരുന്നുവെന്ന് എസ്പി രാകേഷ് കുമാർ...

Read More >>
കോഴിക്കോട് നാദാപുരത്ത് അഞ്ചാം ക്ലാസുകാരിക്കെതിരെ ലൈംഗികാതിക്രമം; എഇഒക്കെതിരെ നടപടിയെടുക്കാതെ വിദ്യാഭ്യാസ വകുപ്പ്

Apr 17, 2025 11:29 AM

കോഴിക്കോട് നാദാപുരത്ത് അഞ്ചാം ക്ലാസുകാരിക്കെതിരെ ലൈംഗികാതിക്രമം; എഇഒക്കെതിരെ നടപടിയെടുക്കാതെ വിദ്യാഭ്യാസ വകുപ്പ്

പൊതുവിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തില്ലെങ്കില്‍ എഇഒക്കെതിരെ വകുപ്പ് തല നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് സ്കൂള്‍ മാനേജറുടെ...

Read More >>
Top Stories