വാഹനത്തിന്റെ കേടായ ബാറ്ററി മാറ്റിനൽകിയില്ലെന്നാരോപണം; കടയിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി ഓട്ടോ ഡ്രൈവ‌ർ

വാഹനത്തിന്റെ കേടായ ബാറ്ററി മാറ്റിനൽകിയില്ലെന്നാരോപണം;  കടയിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി ഓട്ടോ ഡ്രൈവ‌ർ
Apr 10, 2025 02:15 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  വാഹനത്തിന്റെ കേടായ ബാറ്ററി മാറ്റിനൽകിയില്ലെന്നാരോപിച്ച് കടയിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി ഓട്ടോ ഡ്രൈവ‌ർ. പൂജപ്പുര പരീക്ഷ ഭവനു സമീപമുള്ള ഷോപ്പിലായിരുന്നു സംഭവം. മുടവൻമുകൾ സ്വദേശി മധു ആണ് ഓട്ടോ ഇലക്ട്രിക്കൽസിലെത്തി ആത്മഹത്യാഭീഷണി മുഴക്കിയത്.

രാവിലെ കടയിലെത്തിയ ഇയാൾ കേടായ ബാറ്ററി മാറ്റി പുതിയതു നൽകണമെന്ന് ആവശ്യപ്പെട്ടു. കടയുടമ വിസമ്മതിച്ചതോടെ കൈയ്യിൽ കരുതിയ ഒരു കുപ്പിയിൽ പെട്രോളും ലൈറ്ററുമായി കടയ്ക്കുള്ളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ തിരുവനന്തപുരം ഫയർസ്റ്റേഷനിലെ ഉദ്യോഗസ്ഥർ മധുവിനെ അനുനയിപ്പിക്കുകയും ഇതിനിടെ ബാറ്ററി മാറ്റിനൽകാമെന്നു കടയുടമ സമ്മതിക്കുകയും ചെയ്‌തതോടെയാണ് മധു ആത്മഹത്യാശ്രമത്തിൽ നിന്നു പിന്മാറിയത്.

ബാറ്ററി മാറ്റി നൽകാത്തതിനാൽ മധു നേരെത്തെ പൂജപ്പുര സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അതിന്റെ അന്വേഷണം നടന്നു വരുന്നതിനിടെയാണ് ഈ സംഭവം. എന്നാൽ, വാറണ്ടി കാർഡ് കൊണ്ടുവരാത്തതുകൊണ്ടാണ് ബാറ്ററി മാറ്റി നൽകാൻ വിസമ്മതിച്ചതെന്നാണ് കടയുടമയായ ബിജു ഫയർഫോഴ്‌സിനോട് പറഞ്ഞത്.

#Auto #driver #threatens #suicide #after #allegedly #failing #replace #faulty #battery

Next TV

Related Stories
കുട്ടിയുടെ കഴുത്തിലെ സ്വർണമാല മോഷ്ടിച്ചു; രണ്ട് സ്ത്രീകൾ പിടിയിൽ

Apr 18, 2025 12:09 PM

കുട്ടിയുടെ കഴുത്തിലെ സ്വർണമാല മോഷ്ടിച്ചു; രണ്ട് സ്ത്രീകൾ പിടിയിൽ

ആരോഗ്യകേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പോലിസ് പുറത്ത്...

Read More >>
തിരുവാഭരണം പണയംവച്ച പണം ഓഹരിവിപണിയിൽ, രാമചന്ദ്രൻ പോറ്റിയെ കുടുക്കിയത് മൊബൈൽ ഒടിപി

Apr 18, 2025 11:56 AM

തിരുവാഭരണം പണയംവച്ച പണം ഓഹരിവിപണിയിൽ, രാമചന്ദ്രൻ പോറ്റിയെ കുടുക്കിയത് മൊബൈൽ ഒടിപി

ബാങ്ക് ജീവനക്കാർക്ക് സംശയം തോന്നാതിരിക്കാൻ 5 പവൻ വരുന്ന കിരീടം രാമചന്ദ്രൻ പോറ്റി പണയപ്പെടുത്തിയില്ല. ഇത് പ്രതിയിൽ നിന്നു അരൂർ പൊലീസ്...

Read More >>
വനിതാ സിപിഒ  റാങ്ക് ലിസ്റ്റ്; 45 പേര്‍ക്ക് അഡ്വൈസ് മെമോ, സമരത്തിനിടെ മൂന്ന് പേര്‍ക്ക് നിയമനം

Apr 18, 2025 11:15 AM

വനിതാ സിപിഒ റാങ്ക് ലിസ്റ്റ്; 45 പേര്‍ക്ക് അഡ്വൈസ് മെമോ, സമരത്തിനിടെ മൂന്ന് പേര്‍ക്ക് നിയമനം

പോക്സോ വിഭാഗത്തിൽ വന്ന 300ൽ 28ഉം പൊലീസ് അക്കാദമിയിൽനിന്നു പോയ 13ഉം ജോലിയില്‍ പ്രവേശിക്കാത്ത നാലും ഒഴിവിലേക്കാണ് അഡ്വൈസ് മെമ്മോ...

Read More >>
കോഴിക്കോട് പേരാമ്പ്രയിൽ ബൈക്കുകൾ തമ്മിൽ കുട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്

Apr 18, 2025 11:09 AM

കോഴിക്കോട് പേരാമ്പ്രയിൽ ബൈക്കുകൾ തമ്മിൽ കുട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്

പരിക്കേറ്റ മൂന്നു പേരെയും പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം മെഡിക്കൽ...

Read More >>
Top Stories