നാലരപ്പവന്റെ മാലയ്ക്കായി അരുംകൊല; വിനീത കൊലക്കേസില്‍ പ്രതി രാജേന്ദ്രന്‍ കുറ്റക്കാരന്‍

നാലരപ്പവന്റെ മാലയ്ക്കായി അരുംകൊല; വിനീത കൊലക്കേസില്‍ പ്രതി രാജേന്ദ്രന്‍ കുറ്റക്കാരന്‍
Apr 10, 2025 11:55 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) അമ്പലംമുക്കിലെ അലങ്കാരച്ചെടി വില്‍പ്പനശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂര്‍ ചരുവള്ളികോണം സ്വദേശിനി വിനീത(38)യെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരൻ.

കേസിലെ പ്രതിയായ കന്യാകുമാരി തോവാള വെള്ളമഠം രാജീവ് നഗര്‍ സ്വദേശി രാജേന്ദ്രനെയാണ് തിരുവനന്തപുരം ഏഴാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പ്രസൂണ്‍ മോഹന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

വിനീതയുടെ കഴുത്തില്‍ക്കിടന്ന നാലരപ്പവന്റെ മാല കവരുന്നതിനായി പ്രതി വിനീതയെ കുത്തി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2022 ഫെബ്രുവരി ആറിന് പകല്‍ 11.50-നാണ് ചെടി വാങ്ങാന്‍ എന്ന വ്യാജേന എത്തി പ്രതി കൊലപാതകം നടത്തിയത്.

കൊല്ലപ്പെടുന്നതിന് ഒന്‍പതു മാസം മുന്‍പാണ് വിനീത ഇവിടെ ജോലിക്കെത്തിയത്. ഹൃദ്രോഗബാധിതനായ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് രണ്ടു മക്കളെ പോറ്റുന്നതിനാണ് അലങ്കാരച്ചെടി വില്‍പ്പനശാലയിലെ ജീവനക്കാരിയായത്.

തോവാള വെള്ളമഠം സ്വദേശിയും കസ്റ്റംസിലെ ഉദ്യോഗസ്ഥനുമായ സുബ്ബയ്യ, ഭാര്യ വാസന്തി, വളര്‍ത്തു മകള്‍ 13-കാരിയായ അഭിശ്രീ എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ കഴിയവേയാണ് പ്രതി വിനീതയെ കൊലപ്പെടുത്തിയത്.

പ്രതി എത്തുന്നതും സംഭവസ്ഥലത്തുനിന്ന് മടങ്ങിപ്പോകുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി, പ്രതിയുടെ കൊലപാതകത്തിലെ പങ്ക് വ്യക്തമാക്കി.

ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളെ മാത്രം ആശ്രയിച്ച പ്രോസിക്യൂഷന്‍ 118 സാക്ഷികളില്‍ 96 പേരെ സാക്ഷികളായി വിസ്തരിച്ചു. പ്രതിയുടെ സഞ്ചാരപഥം വ്യക്തമാക്കുന്നതിന് സി.സി.ടി.വി. ദൃശ്യങ്ങള്‍ അടങ്ങിയ 12 പെന്‍ഡ്രൈവ്, ഏഴ് ഡി.വി.ഡി. എന്നിവയും 222 രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്‍ ഹാജരായി.

#ajendran #accused #Vineetha #murder #case #guilty

Next TV

Related Stories
അഞ്ചുവർഷം കാത്തിരുന്ന് കിട്ടിയ കുട്ടി, ഒടുവിൽ ആനത്താവളത്തിൽ പൊലിഞ്ഞു; സന്തോഷ യാത്ര ദുരന്തമായി മാറി

Apr 20, 2025 07:14 AM

അഞ്ചുവർഷം കാത്തിരുന്ന് കിട്ടിയ കുട്ടി, ഒടുവിൽ ആനത്താവളത്തിൽ പൊലിഞ്ഞു; സന്തോഷ യാത്ര ദുരന്തമായി മാറി

വിവാഹംകഴിഞ്ഞ് അഞ്ചുവർഷത്തിനുശേഷം ദമ്പതിമാർക്കുണ്ടായ മകനാണ് അഭിരാം. ജീവനക്കാരുടെ വീഴ്ച വ്യക്തമായതിനെത്തുടർന്ന് വനംവകുപ്പ് അഞ്ച്പേരെ സസ്പെൻഡ്...

Read More >>
കോഴിക്കോട് പേരാമ്പ്രയിൽ യുവ കര്‍ഷകൻ വയലില്‍ മരിച്ച നിലയില്‍

Apr 20, 2025 06:57 AM

കോഴിക്കോട് പേരാമ്പ്രയിൽ യുവ കര്‍ഷകൻ വയലില്‍ മരിച്ച നിലയില്‍

മുന്‍പ് അപസ്മാര രോഗമുള്ളയാളാണ് ഷൈജു. അപസ്മാരത്തെ തുടര്‍ന്ന് വെളത്തില്‍ വീണതാണ് മരണകാരണമെന്നാണ് പ്രാഥമിക...

Read More >>
മക്കളോട് ക്രൂരത! ചട്ടുകം പഴുപ്പിച്ച് കുട്ടികളെ പൊള്ളിച്ച സംഭവം; അമ്മയ്ക്കെതിരെ കേസ്, കസ്റ്റഡിയിൽ

Apr 20, 2025 06:51 AM

മക്കളോട് ക്രൂരത! ചട്ടുകം പഴുപ്പിച്ച് കുട്ടികളെ പൊള്ളിച്ച സംഭവം; അമ്മയ്ക്കെതിരെ കേസ്, കസ്റ്റഡിയിൽ

കുട്ടികളുടെ വികൃതി സഹിക്കാൻ വയ്യാതായതോടെയാണ് ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ചതെന്ന് അമ്മ പൊലീസിന് മൊഴി...

Read More >>
ജനനേന്ദ്രിയത്തിൽ ഒളിപ്പിച്ച് യുവതി എംഡിഎംഎ കടത്തിയ കേസ്; കൂട്ടാളിയായ പ്രതി പിടിയിൽ

Apr 20, 2025 06:27 AM

ജനനേന്ദ്രിയത്തിൽ ഒളിപ്പിച്ച് യുവതി എംഡിഎംഎ കടത്തിയ കേസ്; കൂട്ടാളിയായ പ്രതി പിടിയിൽ

എംഡിഎംഎ കടത്തിനായി സിമ്മും എടിഎം കാര്‍ഡും സംഘടിപ്പിച്ച് നല്‍കുന്ന പ്രതിയെയാണ് ബെംഗളൂരുവില്‍ എത്തി പൊലീസ്...

Read More >>
'നന്മക്കും നീതിക്കുമായുള്ള ഒരു പോരാട്ടവും വെറുതെയാകില്ല'; ഈസ്റ്റർ ആശംസകൾ നേർന്ന് മുഖ്യമന്ത്രി

Apr 20, 2025 06:05 AM

'നന്മക്കും നീതിക്കുമായുള്ള ഒരു പോരാട്ടവും വെറുതെയാകില്ല'; ഈസ്റ്റർ ആശംസകൾ നേർന്ന് മുഖ്യമന്ത്രി

നന്മക്കും നീതിക്കുമായുള്ള ഒരു പോരാട്ടവും വെറുതെയാകില്ലെന്ന് ഈസ്റ്റര്‍ നമ്മെ...

Read More >>
'തീ കൊളുത്തി മരിച്ചാലും തൂങ്ങി മരിച്ചാലും പാർട്ടിക്ക് പ്രശ്നമില്ല'; ഇടത് നേതാക്കൾക്കെതിരെ  ആരോപണവുമായി സിപിഒ റാങ്ക് ഹോൾഡേഴ്സ്

Apr 19, 2025 10:39 PM

'തീ കൊളുത്തി മരിച്ചാലും തൂങ്ങി മരിച്ചാലും പാർട്ടിക്ക് പ്രശ്നമില്ല'; ഇടത് നേതാക്കൾക്കെതിരെ ആരോപണവുമായി സിപിഒ റാങ്ക് ഹോൾഡേഴ്സ്

അവകാശപ്പെട്ടത് ചോദിക്കുമ്പോൾ എങ്ങനെയാണ് ദുർവാശി ആകുന്നതെന്നും ഉദ്യോഗാര്‍ത്ഥികള്‍...

Read More >>
Top Stories