പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും പീഡനം; മുന്‍ സര്‍ക്കാര്‍ അഭിഭാഷകനെതിരെ പരാതിയുമായി യുവതി

പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും പീഡനം; മുന്‍ സര്‍ക്കാര്‍ അഭിഭാഷകനെതിരെ പരാതിയുമായി യുവതി
Apr 10, 2025 10:20 AM | By Susmitha Surendran

(truevisionnews.com)  പീഡനക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ യുവതിയെ പീഡിപ്പിച്ചതായി പരാതി. അഡ്വക്കേറ്റ് പി ജി മനുവിന് എതിരെയാണ് ആരോപണം.

ഭര്‍ത്താവിന്റെ ജാമ്യം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഇതോടെ പി ജി മനു കുടുംബത്തോടൊപ്പം യുവതിയുടെ വീട്ടിലെത്തി മാപ്പ് പറഞ്ഞു. 

നേരത്തെ മറ്റൊരു യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പിജി മനു ജയിലിലായിരുന്നു. പുറത്തിറങ്ങി ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടും പ്രതിയെ പിടികൂടാൻ പൊലീസ് തയാറായിട്ടില്ല. വീണ്ടും കേസായാൽ ജയിലില്‍ പോകേണ്ടി വരുമെന്ന സാഹചര്യം വന്നപ്പോഴാണ് യുവതിയുടെ വീട്ടില്‍ കുടുംബസമേതമെത്തി ഇയാള്‍ മാപ്പ് പറഞ്ഞത്.



#former #government #lawyer #who #out #bail #rape #case #accused #raping #young #woman.

Next TV

Related Stories
Top Stories










Entertainment News