പോക്സോ കേസിൽ തലശ്ശേരിയിൽ നൃത്ത അദ്ധ്യാപകൻ അറസ്റ്റിൽ

പോക്സോ കേസിൽ തലശ്ശേരിയിൽ നൃത്ത അദ്ധ്യാപകൻ അറസ്റ്റിൽ
Apr 10, 2025 08:26 AM | By Jain Rosviya

തലശ്ശേരി: (truevisionnews.com) ആൺകുട്ടിയെ ലൈംഗികമായി ഉപയോഗിച്ചെന്ന പരാതിയിൽ പോക്സോ കേസിൽ തലശ്ശേരിയിൽ നൃത്ത അദ്ധ്യാപകൻ അറസ്റ്റിൽ. ടെമ്പിൾ ഗെയിറ്റ് പുതിയ റോഡിലെ നൃത്ത പരിശീലകൻ വൈഷ്ണവ് (25) നെയാണ് തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

പ്രായ പൂർത്തിയാവാത്ത കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന കുറ്റം ചുമത്തിയാണ് പ്രതിയെ ന്യൂമാഹി സി.ഐ ബിനു മോഹനനും സംഘവും അറസ്റ്റുചെയ്തത്. ജെ എഫ് സി എം കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

ഇയാൾ വാടകയ്ക്ക് താമസിക്കുന്ന ക്വട്ടേഴ്സിലെ താഴെ താമസിക്കുന്ന ആൺ കുട്ടികളെ മിഠായികളും മറ്റും നല്കി പീഡിപ്പിക്കുന്നത് പതിവായിരുന്നു എന്നാണ് ആരോപണം. ഇതിനിടയിലാണ് പതിനാറുകാരൻ പീഡനക്കാര്യം മാതാവിനോട് പറഞ്ഞത്. ഉടൻ പോലീസിൽ പരാതി നല്കുകയായിരുന്നു.

#Dance #teacher #arrested #Thalassery #POCSO #case

Next TV

Related Stories
Top Stories










Entertainment News